ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎൽഎ എം സി കമറുദീന് 11 വഞ്ചന കേസുകളിൽ കൂടി ജാമ്യം അനുവദിച്ചു.
. 25 കേസുകളിലാണ് പുതുതായി ജാമ്യം ലഭിച്ചത്. 11 കേസുകളില്‍ കാസര്‍ഗോഡ് സിജെഎം കോടതിയും 14 കേസുകളില്‍ ഹോസ്ദുര്‍ഗ് കോടതിയുമാണ് ജാമ്യം അനുവദിച്ചത്. ഇതോടെ 25 കേസുകളില്‍ കമറുദ്ദീന് ജാമ്യം ലഭിച്ചു.
പുതുതായി സമര്‍പ്പിച്ച 16 കേസുകളിലെ ഹര്‍ജിയില്‍ കാസര്‍ഗോഡ് സിജെഎം കോടതി നാളെ വാദം കേള്‍ക്കും. 96 കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ എംഎല്‍എയുടെ ജയില്‍ മോചനം സാധ്യമാകൂ.

