സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. വ്യാഴാഴ്ച പവന് 360 രൂപയുടെ കുറവുണ്ടായി. ഇതോടെ വില 36,600 രൂപയായി. 4575 രൂപയാണ് ഗ്രാമിന്റെ വില. സ്വര്‍ണ വിലയില്‍ കഴിഞ്ഞ രണ്ടുദിവസവും മാറ്റമുണ്ടായിരുന്നില്ല. പവന് 1800 രൂപയുടെ കുറവാണ് ഒരാഴ്ചക്കിടെ സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായത്. വരും ദിവസങ്ങളിലും വില കുറയുമെന്നാണ് സൂചന.

യുഎസില്‍ ബോണ്ടില്‍നിന്നുള്ള ആദായംവര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചു. സ്പോട് ഗോള്‍ഡ് വില 1840 ഡോളര്‍ നിലവാരത്തിലെത്തി. .
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ജനുവരി അഞ്ചിന് ആയിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണവില എത്തിയത്. അതിനു ശേഷം സ്വര്‍ണവിലയില്‍ കുറവ് സംഭവിക്കുകയായിരുന്നു.
കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 48,860 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ കിലോഗ്രാമിന് 7500 രൂപ കുറഞ്ഞ് 56,200 രൂപയുമായി.

