മധുര ആവണിയാപുരത്ത് ജെല്ലിക്കെട്ടിനിടെ അപകടം. നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെല്ലിക്കെട്ട് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ന് രാഹുല്‍ഗാന്ധി ആവണിയാപുരത്ത് എത്തും. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിനെതിരെ ബിജെപി ജെല്ലിക്കെട്ടിനെ എതിര്‍ത്ത കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നാടകം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.അതേസമയം, തമിഴ്‌നാട് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തു. ജല്ലിക്കെട്ട് കാണാന്‍ വരുന്നതിലൂടെ കര്‍ഷക സമരക്കിന് രാഹുല്‍ ഗാന്ധി ധാര്‍മ്മിക പിന്തുണ നല്‍കുകയാണെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവ് കെഎസ് അഴഗിരി പറഞ്ഞു.