global GLOBAL International

ഗസ്സയിലെ അസ്ഥിരോഗ വിദഗ്ധനായ അവസാന ഡോക്ടറെയും ഇസ്രായേല്‍ വധിച്ചു

ഗസ്സ: വടക്കന്‍ ഗസ്സയിലെ അസ്ഥിരോഗ വിദഗ്ധനായ അവസാന ഡോക്ടറെയും ഇസ്രായേല്‍ വധിച്ചു. പ്രായത്തിന്റെ അവശതകളെയും ഇസ്രായേലിന്റെ വെടിയുണ്ടകളെയും അവഗണിച്ച് ഗസ്സയിലെ മനുഷ്യരെ ചികിത്സിക്കുന്ന ഡോ. സഈദ് ജോദയെ ആണ് ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത്. രോഗികളെ ചികിത്സിക്കുന്നതിനായി കമാല്‍ അദ്വാന്‍ ആശുപത്രിയില്‍നിന്ന് വടക്കന്‍ ഗസ്സയിലെ അല്‍-അവ്ദ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഡോ. ജോദ കൊല്ലപ്പെട്ടത്.

രണ്ട് മാസത്തിലേറെയായി ഇസ്രായേല്‍ ഉപരോധം തുടരുന്ന ഗസ്സയിലെ അവസാന ഓര്‍ത്തോപീഡിക് സര്‍ജനാണ് സഈദ് ജോദ. വടക്കന്‍ ഗസ്സയിലേക്ക് പുറത്തുനിന്നുള്ളവരെ പ്രവേശിക്കാനോ അവിടെയുള്ളവരെ പുറത്തുകടക്കാനോ ഇസ്രായേല്‍ സൈന്യം അനുവദിക്കുന്നില്ല. ദിവസവും നിരവധിയാളുകളാണ് ഇവിടെ കൊല്ലപ്പെടുന്നത്. മേഖലയിലെ ജനങ്ങളെ പട്ടിണിക്കിട്ട് കൂട്ടത്തോടെ കൊന്നൊടുക്കാനാണ് ഇസ്രായേല്‍ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!