പനയംപാടം അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയിരിക്കുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. പെണ്‍മക്കള്‍ നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്ന സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന അച്ഛനാണ് താനെന്നാണ് താരം പറഞ്ഞത്.
‘പെണ്‍മക്കള്‍ നഷ്ടമാകുമ്പോള്‍ ഉള്ള സങ്കടം, ആ സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛന്‍ ആണ് ഞാന്‍. ഒരു അച്ഛനായും, മനുഷ്യനായും, ഞാനീ അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും വിഷമത്തിലും കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. ആ പെണ്‍മക്കളുടെ സ്വപ്നങ്ങള്‍ നിറഞ്ഞ ആ പുഞ്ചിരികളും സ്‌നേഹവും ചേര്‍ന്ന ഓര്‍മകള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.ഈ മക്കളുടെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നു.’സുരേഷ് ഗോപിയുടെ വാക്കുകള്‍.
ഇന്നലെ വൈകീട്ട് പരീക്ഷ എഴുതി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് നാലു വിദ്യാര്‍ത്ഥിനികളുടേയും മുകളിലേക്ക് സിമന്റ് കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞത്. കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇര്‍ഫാന, റിദ ഫാത്തിമ, നിദ ഫാത്തിമ, എ എസ് ആയിഷ എന്നിവരാണ് മരിച്ചത്. തുപ്പനാട് ജുമാ മസ്ജിദില്‍ തൊട്ടടുത്തായാണു നാലു പേരെയും കബറടക്കിയത്.