ചെന്നൈ: സിനിമാ-സീരിയല്‍ താരം രാഹുല്‍ രവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി ചെന്നൈ പൊലീസ്. ഭാര്യ ലക്ഷ്മി എസ്. നായര്‍ നല്‍കിയ പരാതിയിലാണ് നടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. രാഹുലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും നിരന്തരം മര്‍ദിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. രാഹുല്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ഏപ്രില്‍ 26ന് അര്‍ധരാത്രി ലക്ഷ്മിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിനും അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കുമൊപ്പം അവിടെയെത്തിയപ്പോള്‍ രാഹുലിനൊപ്പം മറ്റൊരു സ്ത്രീയെ കണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
2020ലാണ് ലക്ഷ്മിയും രാഹുലും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. മോഡലിംഗില്‍ നിന്നും അഭിനയ രംഗത്ത് എത്തിയ രാഹുല്‍ പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ് പ്രശസ്തനാകുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥ, ഡോള്‍സ്, കാട്ടുമാക്കാന്‍, ഭഗവന്ത് കേസരി, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.തമിഴ് സീരിയലുകളിലും രാഹുല്‍ വേഷമിട്ടിരുന്നു.