പുതിയ റെക്കോര്‍ഡുമായി ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലി. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ക്രിക്കറ്റര്‍ വിരാട് കോലിയാണെന്നാണ് പുതിയ വിവരം. ഗൂഗിള്‍ ചൊവ്വാഴ്ചയാണ് അവരുടെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവുമധികം തിരഞ്ഞ വിഷയങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഇതിഹാസതാരം സച്ചിനും ക്യാപ്റ്റന്‍ കൂള്‍ ധോണിയും ഹിറ്റ്മാന് രോഹിതുമെല്ലാം അത് കഴിഞ്ഞേ വരികയുള്ളൂവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ലോകമെങ്ങും ഏറ്റവും തിരയപ്പെട്ട അത്ലീറ്റ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്.