കാശി വിശ്വനാഥ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘടനം ചെയ്തു.ഉച്ചയ്ക്ക് ഒരു മണിയോടെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രദര്‍ശത്തിനുശേഷം കാശിധാം ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു.ഉച്ചയ്ക്ക് 12 മണിക്ക് വാരാണസിയിലെ കാലഭൈരവക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി, ഗംഗാസ്‌നാനം ചെയ്താണ് ഇടനാഴി ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി എത്തിയത്. വൈകീട്ട് ആറുമണിക്ക് ഗംഗാ ആരതിയിലും അദ്ദേഹം പങ്കുചേരും. ചൊവ്വാഴ്ച വൈകീട്ട് 3.30-ന് വാരാണസി സ്വര്‍വേദ് മഹാമന്ദിര്‍ സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി ഡല്‍ഹിയിലേക്കു മടങ്ങും.
“കാശിയിൽ ഒരു സർക്കാർ മാത്രമേയുള്ളൂ, കയ്യിൽ ഡമരു ഉള്ളയാൾ. ഗംഗ ഒഴുകുന്ന കാശിയുടെ ഒഴുക്ക് മാറ്റി നിർത്താൻ ആർക്ക് കഴിയും?” ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
339 കോടി ചിലവിൽ ആണ് നിർമ്മാണം പൂർത്തിയാക്കിയത്.
Varanasi: Prime Minister Narendra Modi inaugurates phase 1 of Kashi Vishwanath Dham, constructed at a cost of around Rs 339 crores pic.twitter.com/kYN6rcyFRX
— ANI UP/Uttarakhand (@ANINewsUP) December 13, 2021