സിബിഎസ്ഇ ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ചോദ്യപേപ്പറില്‍ സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടായതില്‍ അന്വേഷണം നടത്തണം. വിദ്യാര്‍ഥികളോട് മാപ്പ് പറയാന്‍ സി.ബി.എസ്.ഇ തയ്യാറകണമെന്ന് – സോണിയ ലോക്സഭയില്‍ ആവശ്യപ്പെട്ടു.
സ്ത്രീ ശാക്തീകരണമാണ് സമൂഹത്തിലും കുടുംബങ്ങളിലും പ്രശ്നങ്ങള്‍ക്ക് കാരണം എന്ന തരത്തില്‍ കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുവെന്ന നിരീക്ഷണങ്ങളെ വിവരക്കേട് എന്ന് സോണിയ വിശേഷിപ്പിച്ചു
ഒരു പുരോഗമന സമൂഹത്തിന് യോജിച്ച ആശയമല്ല ചോദ്യം പങ്കുവയ്ക്കുന്നത്. കുട്ടികളുടേയും രക്ഷിതാക്കളുടേയും ആശങ്കയ്ക്കൊപ്പമാണ് താനെന്നും അവര്‍ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിഷയത്തില്‍ ഇടപെടണമെന്നും ചോദ്യം പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.