വളര്‍ത്തു പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തി. വൈക്കം തലയാഴം പരണത്തറ രാജന്റെ വീട്ടിലെ പൂച്ചയെയാണ് വെടിവെച്ചത്.അയൽവാസിയായ വൈക്കം തലയാഴം രാഹുല്‍ നിവാസില്‍ രമേശിനെതിരെയാണ് പരാതി. വെടിവെച്ചു വീഴ്ത്തിയ പൂച്ചയെ കോട്ടയം ജില്ലാ വെറ്റിനറി ആശുപത്രിയില്‍ എത്തിച്ചു.
ഇന്നലെ വൈകീട്ട് ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തുമ്പോള്‍ പൂച്ച വീടിന് മുന്നിലുണ്ടായിരുന്നു.അല്‍പ്പസമയത്തിനകം വെടിയൊച്ച കേട്ടെന്നും പിന്നെ നോക്കുമ്പോള്‍ പൂച്ച കിടക്കുന്നതുമാണ് കണ്ടത്.
ശരീരത്തിലെ ചെറിയ മുറിവില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഈ സമയം രമേശനെ തോക്കുമായി വീടിന് സമീപം നില്‍ക്കുന്നത് കണ്ടതായും രാജന്റെ കുടുംബം പറയുന്നു. കോട്ടയം വെറ്റിനറി ആശുപത്രിയില്‍ എത്തിച്ച പൂച്ചയ്ക്ക് പരിശോധനയില്‍ വെടിയേറ്റതായി കണ്ടെത്തിയിട്ടുണ്ട്.
എക്‌സ്‌റേ അടക്കം എടുത്ത് വെടിയുണ്ട ശരീരത്തിലുണ്ടോ എന്നതടക്കം പരിശോധന നടത്തുമെന്ന് ഡോക്ടര്‍ പറഞ്ഞു.പൂച്ചയുടെ ആരോഗ്യനില മോശമാണെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.