Local News

അവസാനവട്ട പ്രചരണത്തിന്റെ ആവേശത്തിലേക്ക് കുന്ദമംഗലം

നാളെ മൂന്നാംഘട്ട തെരഞ്ഞെടുപ്പിന് വടക്കന്‍ കേരളം സാക്ഷ്യം വഹിക്കുമ്പോള്‍ ശക്തമായ പ്രചരണത്തിലാണ് മുന്നണികളെല്ലാം തന്നെ. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറകോഡ് ജില്ലകളാണ് നാളെ ജനവിധി തേടുന്നത്.

ഇന്നലെ വൈകീട്ടോടെ പരസ്യ പ്രചാരണം അവസാനിച്ചതിനാല്‍ അവസാനഘട്ട നിശബ്ദ പ്രചാരണത്തിലാണ് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ മുന്നണികള്‍.

കാലങ്ങളായി യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. എന്നാല്‍ ഇത്തവണ സംസ്ഥാനത്തെ വികസന നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടിയും കുന്ദമംഗലത്തെ വികസന മുരടിപ്പിനെ ആയുധമാക്കിയുമെല്ലാം എല്‍ ഡി എഫ് ശക്തമായ പ്രചാരണത്തിലാണ്.

അതേസമയം യു ഡി എഫ് ആകട്ടെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അഴിമതി ആരോപണങ്ങളും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളും എല്ലാം ഉയര്‍ത്തിക്കാട്ടിയാണ് വോട്ടഭ്യര്‍ത്ഥിക്കുന്നത്.

ഇരുകൂട്ടരും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ മാത്രമാണെന്നും കേന്ദ്രസര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടുകള്‍ ഇവിടേയും നടപ്പില്‍ വരണമെന്നും പറഞ്ഞാണ് എന്‍ ഡി എ സമ്മതിദായകരെ കാണുന്നത്.
അതേസമയം ശക്തമായ പ്രചരണവുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്.

വലിയ വിജയപ്രതീക്ഷയിലാണ് മുന്നണികളെല്ലാം തന്നെ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ അന്തിമവിജയം ആര്‍ക്കൊപ്പമാണെന്ന് കണ്ടറിയണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!