News

എബിലിറ്റിക്ക് സംസ്ഥാന അവാര്‍ഡ്

മികച്ച ഭിന്ന ശേഷി സ്ഥാപനത്തിനുള്ള 2019 ലെ സംസ്ഥാന അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും എബിലിറ്റി ഭാരവാഹികളായ ചെയര്‍മാന്‍ കെ അഹമ്മദ് കുട്ടി, വൈസ് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അഹദ് മദനി സെക്രട്ടറി മുസ്തഫ മദനി എന്നിവര്‍ ചേര്‍ന്ന് തിരുവനന്തപുരം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് സ്വീകരിച്ചു.
വിദ്യാഭ്യാസ മന്ത്രി രവീന്ദനാഥ്, ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍, പ്രൊഫ: ഗോപിനാഥ് മുതുകാട് ,എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ് ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല ഭിന്ന ശേഷി സ്ഥാപനത്തിനുള്ള സംസ്ഥാന അവാര്‍ഡാണ് എബിലിറ്റി ഫൌണ്ടേഷന്‍ ഫോര്‍ ദി ഡിസേബിള്‍ഡ് ന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന എബിലിറ്റി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഫോര്‍ ഹിയറിങ് ഇമ്പയേര്‍ഡ് നെ തേടിയെത്തിയത്.

കാഴ്ച വെല്ലുവിളി കള്‍ നേരിടുന്നവര്‍, ശ്രവണ പരിമിതര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, അരക്കു താഴെ ചലന ശേഷി നഷ്ടപ്പെട്ടവര്‍ തുടങ്ങി എല്ലാ വിഭാഗം ഭിന്നശേഷിക്കാരുടെയും വിദ്യാഭ്യാസ, നൈപുണ്യ വികസന, ശാക്തീകരണ മേഖലകളില്‍ നൂതന സംരംഭങ്ങളുമായി കഴിഞ്ഞ 10വര്‍ഷ മായി എബിലിറ്റി നിര്‍വ്വഹിച്ച് വരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പരിധിയില്‍ ബധിരര്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിന്നുള്ള ഏക അഫിലിയേറ്റഡ് കോളേജ് ആണിത്. Bsc computer science, Bcom with co operation എന്നിവയാണ് കോഴ്സുകള്‍. അക്കാദമിക മികവുകള്‍ക്ക് പുറമെ ഭാഷ നൈപുണ്യ വികസനം, PSC കോച്ചിംഗ്, തൊഴില്‍ വൈദഗ്ദ്യം, ആംഗ്യഭാഷ വ്യാപനം, വ്യക്തിത്വ വികസനം, മികവുറ്റ സ്‌പോര്‍ട്‌സ് പരിശീലനം, കേരള സംസ്ഥാന ന്യുനപക്ഷ വകുപ്പിന്റെ സഹായത്തോടെയുള്ള വിവാഹ പൂര്‍വ്വ കണ്‍സലിങ്, ആംഗ്യ ഭാഷ വിവര്‍ത്തനങ്ങള്‍, സ്വഭാവം സംസ്‌കരണം, ഫിനിഷിങ് സ്‌കൂള്‍ എന്നിവയിലും സ്ഥാപനം പുതിയ വഴിത്താരകള്‍ ആവിഷ്‌കരിച്ചു മുന്‍പേ നടക്കുന്നു.

കാഴ്ച പരിമിതര്‍ ക്ക് മൊബിലിറ്റി പരിശീലനം, പാചകം അടക്കമുള്ള ഹോം മേനേജ്‌മെന്റ്‌കോഴ്‌സ്, കരാട്ടെ, യോഗ പരിശീലനങ്ങള്‍, ഓഡിയോ മാഗസിന്‍, ഓഡിയോ ബുക്ക് ലൈബ്രറി, സാക്ഷരത തുടര്‍ വിദ്യാഭ്യാസ പദ്ധതികള്‍, ഭിന്ന ശേഷി വിഭാഗങ്ങള്‍ ക്ക് പൊരുത്തം വിവാഹാന്വേഷണ സംസ്ഥാന സംഗമം, പാവപ്പെട്ട ഭിന്ന ശേഷി ക്കാര്‍ ക്കുള്ള വിവാഹം, നൈപുണ്യ വികസന രംഗത്തെ പുത്തന്‍ കാല്‍ വെപ്പുകള്‍, ആംഗ്യ ഭാഷയിലേക്ക് ഖുതുബ പരിവര്‍ത്തനം ചെയ്യുന്ന ഇന്ത്യ യിലെ പ്രഥമ സംവിധാനം എന്നിവ എബിലിറ്റി യെ ഈ രംഗത്ത് വ്യത്യസ്ഥമാക്കുന്നു.

കാഴ്ച്ചവൈകല്യം ബാധിച്ച വരിലെ മികച്ച ജോലിക്കാരനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കാഴ്ച പരിമിത ര്‍ക്ക് വേണ്ടിയുള്ള എബിലിറ്റി കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്റര്‍ ലെ ഇന്‍സ്ട്രക്ടര്‍ ശ്രീ. അനസ്.പി ക്കും ലഭിച്ചു. വായന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കാഴ്ച പരിമിതരായ പഠിതാക്കള്‍ക്ക് കമ്പ്യൂട്ടര്‍ ബേസിക് മുതല്‍ ഇന്റര്‍നെറ്റ് വരെ പരിശീലനം നല്‍കി മറ്റുള്ളവരോടൊപ്പം ഉയര്‍ന്ന തൊഴില്‍ മേഖലകളിലേക്ക് ഉയര്‍ത്തി ക്കൊണ്ട് വരുന്നു മികച്ച പരിശീലകനാണ് അനസ് . ഓഡിയോ പുസ്തക രംഗത്തെ സോഫ്റ്റ്വെയര്‍ പരിശീലനം, ആന്‍ഡ്രോയിഡ് ആപ്പ് സോഫ്റ്റ്വെയര്‍ എന്നിവയിലും പരിശീലനംനല്‍കി വരുന്നു.

കാഴ്ച വെല്ലുവിളി കള്‍ നേരിടുന്ന വര്‍, ശ്രവണ പരിമിതര്‍, മാനസിക വെല്ലുവിളി കള്‍ നേരിടുന്നവര്‍, അരക്കു താഴെ ചലന ശേഷി നഷ്ടപ്പെട്ടവര്‍ തുടങ്ങി എല്ലാ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!