കോഴിക്കോട്: കോഴിക്കോട് സിറ്റിയിൽ സമയത്തെ ചൊല്ലിബസ് ജീവനക്കാർ തമ്മിൽ ഉണ്ടായ തർക്കത്തിൽ ഡ്രൈവർ ബ്രേക്ക് കൊണ്ട് ബസ്സിന്റെ മുൻഭാഗത്തെ ചില്ല് തകർത്തു. ഒരേ ദിശയിൽ ഓടുന്നബസ് ജീവനക്കാർ തമ്മിലാണ് സമയത്തെ ചൊല്ലി തർക്കമുണ്ടായത് ഇതിൽ ക്ഷുഭിതനായ ബസ് ഡ്രൈവർ മറ്റൊരുബസിന്റെ മുൻഭാഗത്ത് ചില്ല് ഇടിച്ചു തകർക്കുകയായിരുന്നു.
ഇന്ന് രാവിലെ പത്തര മണിക്കാണ് സംഭവം. കോഴിക്കോട് നിന്ന് മൂഴിക്കൽ ഭാഗത്തു പോകുന്ന KL11CB7146 ബസ് ഡ്രൈവർ ചെലവൂരിലെ മുസ്തഫയാണ് അതെ റൂട്ടിൽ പോകുന്ന KL11AC9990 മനീർഷ എന്ന ബസിന്റെ ചില്ല് അടിച്ചു തകർത്തത്. സമയത്തെ ചൊല്ലി ബസ് ഡ്രൈവർമാർ തമ്മിലുണ്ടാകുന്ന തർക്കം പതിവ് കഴിച്ചയാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. നിരവധി യാത്രക്കാർ ബസിൽ ഉണ്ടായിരുന്ന സമയത്താണ് ഡ്രൈവറുടെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു അക്രമം ഉണ്ടായത്. ഉടനെ തന്നെ ടൗൺ പോലീസ് എത്തി സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലിസ് കേസ് എടുത്തു

