National

തെലങ്കാനയിൽ ധനികനായ സ്ഥാനാർഥിയുടെ ആസ്തി 600 കോടി; നടക്കാനിരിക്കുന്നത് കോടീശ്വരൻമാരുടെ അങ്കം

ഹൈദരാബാദ്: നവംബർ 30ന് നടക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നവരിൽ ഭൂരിഭാ​ഗവും കോടീശ്വരൻമാർ. 119 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് മത്സരിക്കുന്നതിൽ നിരവധി പേർ വ്യവസയായികളാണ്. . ചെന്നൂരിലെ കോൺഗ്രസ് സ്ഥാനാർഥി ജി വിവേകാനന്ദനാണ് മത്സരിക്കുന്നവരിൽ ഏറ്റവും ധനികൻ. 600 കോടിയാണ് ഇദ്ദേഹത്തിൻറെ ആസ്തി. വിവേകിനും ഭാര്യയ്ക്കും 377 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ സ്വന്തമായുണ്ട്. 1981 ൽ സ്ഥാപിതമായ അദ്ദേഹത്തിൻറെ വിശാഖ ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള വിവിധ കമ്പനികളുടെ ഓഹരികളാണ് കൂടുതലും. കുടുംബത്തിൻറെ സ്ഥാവര സ്വത്ത് 225 കോടി രൂപയിലധികമാണ്.വിവേകിനും ഭാര്യയ്ക്കും 41.5 കോടി രൂപയുടെ ബാധ്യതകളോ വായ്പകളോ ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വിവേകിൻറെ വാർഷിക വരുമാനം 2019 സാമ്പത്തിക വർഷത്തിലെ 4.66 കോടി രൂപയിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 6.26 കോടി രൂപയായി ഉയർന്നപ്പോൾ അദ്ദേഹത്തിൻറെ ഭാര്യയുടേത് അതേ കാലയളവിൽ 6.09 കോടി രൂപയിൽ നിന്ന് 9.61 കോടി രൂപയായി ഉയർന്നു. പാലയർ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി പി.ശ്രീനിവാസ് റെഡ്ഡിയാണ് തൊട്ടുപിന്നിൽ 460 കോടിയാണ് ഇദ്ദേഹത്തിൻറെ ആസ്തി. നാമനിർദേശ പത്രിക സമർപ്പിക്കുന്ന നവംബർ ഒമ്പതിന് ശ്രീനിവാസ് റെഡ്ഡിയുടെ ഖമ്മമിലെ വസതികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു റെഡ്ഡിയുടെ ആരോപണം. മറ്റൊരു കോൺഗ്രസ് സ്ഥാനാർഥി കെ.രാജ് ഗോപാൽ റെഡ്ഡിയുടെ 2022-23 സാമ്പത്തിക വർഷത്തിലെ 36.6 ലക്ഷം രൂപയിൽ നിന്ന് 71.17 കോടി രൂപയായി ഉയർന്നിരുന്നു. അദ്ദേഹത്തിൻറെ കുടുംബത്തിൻറെ ആകെ ആസ്തി 459 കോടി രൂപയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!