കോഴിക്കോടു നിന്നും കാണാതായ കുറ്റിക്കാട്ടൂർ സ്വദേശി സൈനബയുടെ മൃതദേഹം കണ്ടെത്തി. നാടുകാണി ചുരത്തിലെ ഗണപതി കല്ലിന് സമീപം താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണ സംഘത്തിനൊപ്പം പോയ മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സൈനബയെ മലപ്പുറം സ്വദേശി സമദും സുഹൃത്ത് സുലൈമാനും ചേർന്ന് കൊലപ്പെടുത്തിയത് സ്വർണം തട്ടിയെടുക്കാനാണെന്നാണ് പോലീസിൽ ലഭിക്കുന്ന വിവരം. കാണാതാകുന്ന സമയത്ത് സൈനബയുടെ ശരീരത്തിൽ പതിനേഴര പവൻ സ്വർണവും കൈവശം മൂന്നര ലക്ഷം രൂപയും ഉണ്ടായിരുന്നത്. സൈനബയുമായി സമദിനുണ്ടായ പരിചയം മുതലെടുത്താണ് സൈനബയെ കോഴിക്കോട് നിന്നും കാറിൽ കയറ്റി കൊണ്ടുപോയത്. താനൂരിൽ ഒരു വീട്ടിൽ സുഖമില്ലാതെ കിടക്കുന്ന ഒരാൾക്കൊപ്പം ഒരു മണിക്കൂർ കഴിയണമെന്നും 10,000 രൂപ തരാമെന്നു പറഞ്ഞാണ് സമദും സുഹൃത്ത് സുഹൃത്ത് ഗൂഡല്ലൂർ സ്വദേശി സുലൈമാനും സൈനബയെ കാറിൽ കയറ്റിക്കൊണ്ടുപോയത്. വീട്ടിൽവച്ച് ശാരീരികബന്ധത്തിലേർപ്പെടുകയായിരുന്നു ലക്ഷ്യമെങ്കിലും അവിടെ ഭാര്യയും മകളുമുണ്ടായിരുന്നതിനാൽ നടന്നില്ല. തുടർന്ന് മുക്കത്തിനു സമീപമെത്തിയപ്പോൾ സുലൈമാന്റെ സഹായത്തോടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളും പണവും കവർന്നെന്നാണ് സമദിന്റെ മൊഴി. പണവും ആഭരണവുമായി ഗൂഡല്ലൂരിൽ സുലൈമാൻ താമസിച്ചിരുന്ന മുറിയിൽ എത്തിയെന്നും അവിടെ വെച്ച് പണവും ആഭരണവും വീതിച്ചെടുത്തെന്നും മൊഴിയുണ്ട്. പിന്നീട് തെളിവായ ബാഗും ഫോണും വസ്ത്രങ്ങളും സുലൈമാൻ കത്തിക്കാനായി കൊണ്ടുപോയി. ഇതിന് ശേഷം മറ്റൊരു സംഘവുമായി എത്തിയ സുലൈമാൻ സ്വർണം തട്ടിയെടുത്തെന്നും സമദിന്റെ മൊഴിലുണ്ട്.
സൈനബയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്താനുള്ള നടപടിക്രമത്തിലാണ് പോലീസ്.
സൈനബയെ കൊണ്ടുപോയത് സുഖമില്ലാതെ കിടക്കുന്നയാൾക്കൊപ്പം കഴിഞ്ഞാൽ 10,000 രൂപ തരാമെന്ന് പറഞ്ഞ് ; പ്രതികളുടെ ലക്ഷ്യം സ്വർണം

