Kerala

ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റൽ ഹ‍ര്‍ജി: ലോകായുക്ത വിധി ഇന്ന്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിൽ ലോകായുക്ത ഫുൾബെഞ്ച് വിധി ഇന്ന്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നംഗ ബഞ്ച് വിധി പറയും. മാർച്ച് 31 ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർഎസ് ശശികുമാറിന്‍റെ ഹർജിയിലും വിധി ഇന്നാണ്. ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി ഫയൽചെയ്ത ഹർജിയിൽ ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിന്റെ വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിൽആണ് സർക്കാർ. 2018 ൽ നൽകിയ ഹർജിയിലാണ് ഫുൾബെഞ്ചിന്‍റെ വിധി വരുന്നത്.വിധി എതിരായാൽ മുഖ്യമന്ത്രി പിണറായി വിജയന് രാജി വയ്‌ക്കേണ്ട സാഹചര്യമുണ്ടാകും.സർക്കാർ അതീവ ഗൗരവത്തോടെയാണ് കേസിനെ നോക്കി കാണുന്നത്. നവകേരള സദസ്സുമായി മുമ്പോട്ട് പോകുന്നതിനിടെ ലോകായുക്തയിൽ നിന്ന് വരുന്ന വിധി ഇടതുപക്ഷത്തിന് അതിനിർണ്ണായകമാണ്. ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് സർക്കാരിന്റെ മുമ്പോട്ട് പോക്ക്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!