സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്.ലക്ഷദ്വീപ്, മാലദ്വീപ്–കന്യാകുമാരി പ്രദേശങ്ങളിലും കേരളാ തീരത്തും അതിനോട് ചേർന്നുള്ള തെക്കു കിഴക്കൻ അറബിക്കടലിലും ശക്തമായ കാറ്റിനും (മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതത്തിലും ചിലപ്പോൾ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗത്തിലും) മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.