Kerala News

സർക്കാർ അപേക്ഷ ഫോമുകളിൽ ഇനി ‘ഭാര്യ’ വേണ്ട,’ജീവിതപങ്കാളി’ മതി

സർക്കാർ അപേക്ഷഫോറങ്ങളിൽ പദ പ്രയോഗത്തിൽ തിരുത്തൽ വരുത്തിയുള്ള ഉത്തരവിട്ട് സർക്കാർ.പുതിയ സർക്കുലർ പ്രകാരം മൂന്ന് മാറ്റങ്ങളാണ് പദ പ്രയോഗത്തിൽ വരുത്തിയിട്ടുള്ളത്. സർക്കാർ അപേക്ഷ ഫോമുകളിൽ ‘ഭാര്യ’ എന്ന എന്നതിന് പകരം ജീവിത പങ്കാളി എന്ന ചേർക്കണമെന്നതാണ് ആദ്യ മാറ്റം. ‘wife of—(ന്റെ /യുടെ ഭാര്യ)’ എന്നതിനു പകരം ‘spouse of—-(ന്റെ/ യുടെ ജീവിത പങ്കാളി)’ എന്നാണ് രേഖപ്പെടുത്തേണ്ടത്. രക്ഷാകര്‍ത്താവിന്റെ സ്ഥാനം അച്ഛന് നല്‍കുന്നതിനും മാറ്റംവരുകയാണ്.അവൻ / അവന്‍റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവൻ / അവൾ , അവന്‍റെ/ അവളുടെ എന്ന രീതിയിൽ ആക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം. സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാ ഫോമുകളിലാണ് ഇനിമുതല്‍ ഈ മാറ്റം വേണ്ടത്.ദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പാണ് മാറ്റങ്ങൾ വ്യക്തമാക്കിയുള്ള സർക്കുലർ പുറത്തിറക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!