കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുൻ എംഎൽഎ പുരുഷൻ കടലുണ്ടിയുടെ മകൻ ബിമലും മക്കളുമാണ് കാറിലുണ്ടായിരുന്നത്.മാവൂർ റോഡിൽ രാവിലെ എട്ട് മണിയോടെയാണ് സംഭവം. കാറിന്റെ എയർ കണ്ടീഷണറിൽ നിന്ന് പുക വരുന്നത് കണ്ട അപ്പോള്‍ തന്നെ വണ്ടി നിര്‍ത്തി മൂന്ന് പേരും ഇറങ്ങിയ നിമിഷം പിന്നെ കണ്ടത് വലിയൊരു അഗ്നിഗോളം. രണ്ട് മിനിറ്റ് കൊണ്ട് കാർ മൊത്തമായി കത്തി. മൂന്ന് പേരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
വെള്ളിമാട് കുന്ന് ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും കാര്‍ പകുതിയിലേറേയും കത്തിയിരുന്നു . ഉടന്‍ തന്നെ വെള്ളം തളിച്ച് തീ കെടുത്താനുള്ള നടപടി ആരംഭിച്ചെങ്കിലും പൂര്‍ണമായും കത്തിയ കാറിന്റെ ഇരുമ്പ് ബോഡി മാത്രമാണ് ബാക്കിയായത്.