ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രി, സ്പീക്കര്‍ തുടങ്ങിയ പദവികള്‍ സംബന്ധിച്ച് എന്‍ഡിഎ കക്ഷികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്ന് വരികയാണ്. ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി മന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആഭ്യന്തരം, റവന്യു അടക്കമുളള പ്രധാനപ്പെട്ട വകുപ്പുകള്‍ക്കൊപ്പം സ്പീക്കര്‍ പദവിയും ബി.ജെ.പി ഏറ്റെടുത്ത് മന്ത്രിസഭ രൂപീകരിക്കാനാണ് നീക്കം. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി ആകുമെന്ന് ബി.ജെ.പി വ്യക്തമാക്കി. എന്നാല്‍ വകുപ്പ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണ ആയിട്ടില്ല.
സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിച്ച് ഗവര്‍ണറെ സമീപിക്കുന്നതിലും സത്യപ്രതിജ്ഞ തിയതി നിശ്ചയിക്കുന്നതിനുമാകും ഇന്നത്തെ യോഗത്തില്‍ ധാരണയാകും. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ നിതീഷ് കുമാറിനെ തന്നെ ഉയര്‍ത്തിക്കാട്ടും.
അതിനാല്‍ ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തെക്കില്ല. മുന്‍ മുഖ്യമന്ത്രി ജിതിന്‍ രാം മഞ്ചിയുടെ എച്ച്. എ എം മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാടിലാണ്. വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി പ്രധാന വകുപ്പുകളോ ഉപമുഖ്യമന്ത്രി പദമോ ആവശ്യപ്പെട്ടേക്കും. അതേസമയം ബി.ജെ.പിയിലെ കാമേശ്വര്‍ ചൗപാല്‍ ഉപ മുഖ്യമന്ത്രി ആളുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.