ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സ് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സെഫ്റ്റി (ആറ് മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിമം യോഗ്യത പത്താം ക്ലാസ്. താല്പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. വിശദ വിവരങ്ങള്‍ക്ക് : 8301098705, 9400635455.
ഗതാഗത നിയന്ത്രണം
കോഴിക്കോട് ജില്ലയിലെ കക്കോടി ചെലപ്രം റോഡ് നവീകരണ പ്രവൃത്തി തുടങ്ങുന്നതിനാല്‍ നവംബര്‍ 15 മുതല്‍ പ്രവൃത്തി തീരുന്നതു വരെ കക്കോടി മുതല്‍ കൂടത്തും പൊയില്‍ വരെ വാഹനഗതാഗതം നിരോധിച്ചു. കക്കോടി നിന്നും കൂടത്തും പൊയില്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അംശകച്ചേരി വഴി കൂടത്തും പൊയിലിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
വേങ്ങേരി നഗരകാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ ഒഴിവു വന്നിട്ടുള്ള സ്റ്റാളുകള്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വ്യാപാരം നടത്തുന്നതിനു ക്വട്ടേഷന്‍ ക്ഷണിച്ചു. 11 മാസ കാലയളവിലേക്കാണ് ലൈസന്‍സിനു അനുമതി നല്‍കുന്നത്. അവസാന തീയ്യതി നവംബര്‍ 19ന് രാവിലെ 11 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0495-2376514.
ലോക കേരളസഭ പ്രസിദ്ധീകരണം : പ്രവാസി മലയാളികളില്‍ നിന്നും രചനകള്‍ ക്ഷണിച്ചു
ലോക കേരളസഭ ആരംഭിക്കുന്ന പ്രസിദ്ധീകരണത്തിലേയ്ക്ക് കഥ, കവിത, ലേഖനം, പഠനങ്ങള്‍, യാത്രാവിവരണം, പ്രവാസാനുഭവങ്ങള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണ്‍ എന്നിവ പ്രവാസി മലയാളികളില്‍ നിന്നും ഓണ്‍ലൈനായി ക്ഷണിച്ചു. രചനകള്‍ ഇംഗ്ലീഷിലും മലയാളത്തിലും സമര്‍പ്പിക്കാം. ഡിസംബര്‍ ഒന്നിനകം lkspublication2020@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ രചനകള്‍ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
അനര്‍ഹ റേഷന്‍ കാര്‍ഡ് ; നടപടി സ്വീകരിക്കും
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ, പൊതു മേഖല ജീവനക്കാര്‍, അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ റേഷന്‍ കാര്‍ഡില്‍ യഥാര്‍ത്ഥ ജോലി കാണിക്കാതെയും യഥാര്‍ത്ഥ വരുമാനം കാണിക്കാതെയും നിലവില്‍ താമസിക്കുന്ന വീട്ടിലെ കാര്‍ഡില്‍ തന്നെ പേര് ഉള്‍പ്പെടുത്താതെയും മുന്‍ഗണനാ കാര്‍ഡുകള്‍ (റോസ് കാര്‍ഡ്), സബ്സിഡി കാര്‍ഡുകള്‍ (നീല കാര്‍ഡ്) അനര്‍ഹമായി കൈവശം വച്ച് റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുന്നതായി വിവിധ പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കാര്‍ഡുകള്‍ ഈ മാസം 30 നകം സപ്ലൈ ഓഫീസില്‍ ഹാജരാക്കിയാല്‍ അനര്‍ഹമായി വാങ്ങിയ റേഷന്‍ സാധനങ്ങളുടെ കമ്പോള വില മാത്രം ഈടാക്കി കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റി നല്‍കും. പിന്നീട് കണ്ടെത്തുകയാണെങ്കില്‍ പിഴ, കമ്പോള വില എന്നിവ ഈടാക്കുന്നതോടൊപ്പം ബന്ധപ്പെട്ട മേലധികാരികളെ അറിയിച്ച് നിയമ നടപടികള്‍ സീകരിക്കുമെന്നു താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ജില്ലാ റിസോഴ്സ് സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്രാദേശിക പദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതിക മികവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കുന്ന ജില്ലാ റിസോഴ്സ് സെന്ററില്‍ അംഗങ്ങളാകാന്‍ താല്‍പര്യമുള്ള വിദഗ്ധര്‍, വിദ്യാഭ്യാസ ഗവേഷണ സാങ്കേതിക സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും പ്രൊഫഷണലുകള്‍ തുടങ്ങിയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവര്‍ത്തന പരിചയവും വിശദ വിവരങ്ങളും അടങ്ങിയ അപേക്ഷ ജില്ലാ പ്ലാനിംഗ് ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് – 673020 എന്ന വിലാസത്തിലോ dpokozhikde@gmail എന്ന ഇമെയില്‍ വിലാസത്തിലോ നവംബര്‍ 23നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371907.

