Local

അറിയിപ്പുകള്‍

വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാലകോഴ്‌സ്  : അപേക്ഷ തീയതി നീട്ടി  

സാംസ്‌കാരിക വകുപ്പിന്റെ  കീഴിലെ ആറന്‍മുളയിലെ  വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തുശാസ്ത്രത്തില്‍  ഹ്രസ്വകാല (4 മാസം) കോഴ്‌സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31 ല്‍ നിന്നും നവംബര്‍ 25 ലേക്ക് നീട്ടിയതായി  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.  ആകെ സീറ്റ് – 30. യോഗ്യത – ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ,ടി.ഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്‍സ്ഷിപ്പ്, ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ച്ചര്‍. യോഗ്യതയുളള വിദ്യാര്‍ത്ഥികളില്‍ നിന്നും നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ ക്ഷണിച്ചു, അപേക്ഷഫോറം 200 രൂപയുടെ മണിയോര്‍ഡറോ, പോസ്റ്റല്‍ ഓര്‍ഡര മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാവുന്നതാണ്. അപേക്ഷകള്‍ www.vastuvidyagurukulam.com ഓണ്‍ലൈനായി അയക്കാം.  വിശവദ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി ബന്ധപ്പെടുക. വിലാസം – എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്‍മുള, പത്തനംതിട്ട – 689533. ഫോണ്‍ – 0468-2319740, 9847053293. 


വാസ്തുവിദ്യാഗുരുകുലം : കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു 

കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ  കീഴിലെ പത്തനംതിട്ടയില്‍ ആറന്‍മുളയിലെ പാരമ്പര്യ വാസ്തുവിദ്യ, ചുമര്‍ ചിത്ര സംരക്ഷണ കേന്ദ്രമായ  വാസ്തുവിദ്യാഗുരുകുലത്തിന്റെ കാഞ്ഞങ്ങാട് പ്രാദേശിക കേന്ദ്രത്തില്‍ താഴെപറയുന്ന കോഴ്സുകള്‍  ജനുവരി ആദ്യവാരം മുതല്‍ ആരംഭിക്കും. ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
1. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം) പ്രായപരിധി – 35 വയസ്സ്. യോഗ്യത – എസ്എസ്എല്‍സി. ആകെ സീറ്റ് – 40. (50 ശതമാനം വിശ്വകര്‍മ്മ വിഭാഗത്തിനായി നീക്കിവച്ചിരിക്കുന്നു) അദ്ധ്യയന മാധ്യമം – മലയാളം, അപേക്ഷ  ഫീസ് – 100 രൂപ. 2. പാരമ്പര്യ വാസ്തുശാസ്ത്ര (ട്രഡിഷണല്‍ ആര്‍ക്കിടെക്ച്ചര്‍) ത്തില്‍ ഒരു വര്‍ഷ ഡിപ്ലോമ കറസ്‌പോണ്ടന്‍സ് കോഴ്‌സ്. യോഗ്യത – അംഗീകൃത സര്‍വ്വകലാശാല ബിരുദം അല്ലെങ്കില്‍ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ. ആകെ സീറ്റ് – 100, അദ്ധ്യയന മാധ്യമം – മലയാളം. അപേക്ഷ ഫീസ് 200 രൂപ 3.  ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, പ്രായപരിധി ഇല്ല. യോഗ്യത – എസ്.എസ്.എല്‍.സി, ആകെ സീറ്റ് – 25. കോഴ്സ് ഫീസ് – 200 രൂപ 
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. വിശവദ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി ബന്ധപ്പെടുക. അപേക്ഷകള്‍ www.vastuvidyagurukulam.com വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. അല്ലെങ്കില്‍ അപേക്ഷ പീസ് മണിയോര്‍ഡറായോ പോസ്റ്റല്‍ ഓര്‍ഡറായോ അപേക്ഷഫോം അയച്ചുതരുന്നതായിരിക്കും.  വിലാസം – എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്‍മുള, പത്തനംതിട്ട – 689533. ഫോണ്‍ – 0468-2319740, 9847053293. പി.പി സുരേന്ദ്രന്‍, ആര്‍ക്കിടെക്ച്ചറല്‍ എന്‍ജിനീയര്‍ 9847053294. എ,ബി ശിവന്‍, കോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ്ജ് – 9947739442. 


വനിതകള്‍ക്കായി ജോബ് ഫെസ്റ്റ്       

                കോഴിക്കോട് സിവില്‍ സ്റ്റേഷനലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 23 ന്  രാവിലെ 10 മണി മുതല്‍ മലാപ്പറമ്പ് വനിതാ പോളിടെക്‌നിക് കോളേജില്‍ വനിതകള്‍ക്ക് മാത്രമായി ജോബ്‌ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 25 ഓളം കമ്പനികള്‍ പങ്കെടുക്കുന്ന ഈ ജോബ്‌ഫെസ്റ്റിലേക്ക്  പ്രവേശനം സൗജന്യമാണ്.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അന്ന്  രാവിലെ 10 മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍  സഹിതം മലാപറമ്പ് വനിതാ പോളിടെക്‌നിക്കില്‍ ഹാജരാകണം.  കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2370176.


മാലി ദ്വീപിലേക്ക് നോര്‍ക്ക വഴി സൗജന്യ റിക്രൂട്ട്‌മെന്റ്

മാലിയിലെ പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്‌സ്, മിഡ് വൈഫ്, മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷകള്‍ ക്ഷണിച്ചു.  ഇതാദ്യമായിട്ടാണ് നോര്‍ക്ക റൂട്ട്‌സ് മുഖേന മാലിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്രീ ടോപ്പ് ആശുപത്രിയുമായി നോര്‍ക്ക റൂട്ട്‌സ് കരാറില്‍ ഒപ്പ് വച്ചു. ബിരുദം/ഡിപ്‌ളോമ കഴിഞ്ഞ് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള നഴ്‌സുമാരേയും മെഡിക്കല്‍ ടെക്‌നീഷ്യന്‍മാരെയുമാണ് തെരഞ്ഞെടുക്കുന്നത്. 22 നും 30 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും  അപേക്ഷിക്കാം. മിഡ് വൈഫ് തസ്തികയ്ക്ക് രണ്ട് വര്‍ഷത്തെ ലേബര്‍ റൂം പ്രവര്‍ത്തി പരിചയമുള്ള വനിത നഴ്‌സുമാര്‍ക്കാണ് അവസരമുള്ളത്. നഴ്‌സുമാര്‍ക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു എസ് ഡോളറും (ഏകദേശം 70,000 രൂപ)  ടെക്‌നീഷ്യന്‍മാര്‍ക്ക് 1000 യു എസ് ഡോളര്‍ മുതല്‍ 1200 യു എസ് ഡോളര്‍ വരെയും (ഏകദേശം 70,000 രൂപ മുതല്‍ 85,000 രൂപ വരെ) ലഭിക്കും. താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, ട്രാന്‍സ്‌പ്പൊര്‍ട്ടേഷന്‍, വിസ, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സൗജന്യം. താത്പര്യമുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ ഫോട്ടൊ പതിച്ച വിശദമായ ബയോഡാറ്റ, പാസ്‌പ്പോര്‍ട്ടിന്റെയും, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം norka.maldives@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണമെന്ന് നോര്‍ക്കാ റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.norkaroots.org എന്ന വെബ് സൈറ്റിലും ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 നവംബര്‍ 23.

  തൊഴില്‍ രഹിത വേതനം        

    കാക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് തൊഴില്‍രഹിത വേതനം കൈപ്പറ്റുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്ത ബാങ്ക് പാസ്ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, തൊഴില്‍രഹിത വേതന വിതരണ കാര്‍ഡിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം  ഡിസംബര്‍ 31 നകം കാക്കൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍  ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. .    
ജില്ലാ വികസന സമിതി യോഗം 30 ന്

നവംബര്‍ മാസത്തെ കോഴിക്കോട് ജില്ലാ വികസന സമിതി യോഗം നവംബര്‍ 30 ന് രാവിലെ 10.30  മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!