ഉത്തരാഖണ്ഡിലെ റെയില്‍പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തി. റൂര്‍ക്കിയിലെ ലന്ദൗരയ്ക്കും ധാന്‍ധേര സ്റ്റേഷനുമിടയിലാണ് സംഭവം. ട്രാക്കിലൂടെ കടന്നുപോയ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ഗ്യാസ് സിലിണ്ടര്‍ കണ്ടത്. അട്ടിമറി ശ്രമമാണോയെന്ന് അന്വേഷണം ആരംഭിച്ചു.
രാവിലെ 6.30ന് കടന്നു പോയ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടത്. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ലന്ദൗര- ധാന്‍ധേര സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റ് ധന്‍ധേര സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയും ഗ്യാസ് സിലിണ്ടര്‍ പാളത്തില്‍ നിന്നും നീക്കുകയുമായിരുന്നു.
അഞ്ച് കിലോ ഭാരമുളള ചെറിയ ഗ്യാസ് സിലിണ്ടര്‍ കാലിയായിരുന്നുവെന്ന സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു. നോര്‍ത്തേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഹിമാന്‍ഷു ഉപാധ്യായ ആണ് ചിത്രം സഹിതം വാര്‍ത്ത പുറത്തുവിട്ടത്. ലോക്കല്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.