കോഴിക്കോട്: ഡൻസാഫ് പോലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി പിക്ക്-അപ്പ് വാഹനവും മൊബൈലും പണവും കവർന്ന അഞ്ചംഗ സംഘത്തെ ഡപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു ഐ പി എ സി ന്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻഗ്രൂപ്പും ഫറോക്ക് അസിസ്റ്റൻറ് കമ്മീഷണർ എ.എം സിദ്ധീഖിന്റെ നിർദ്ദേശ പ്രകാരം ഫറോക്ക് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഹരീഷും സംഘവും ചേർന്ന് പിടികൂടി. ചെട്ടിപ്പടി ഉള്ളാണം സ്വദേശി ഷബീർ വി.സി എന്ന ചാളബാബു(38)പെരുമുഖം സ്വദേശി ധനീഷ്.കെ എന്ന കുട്ടാപ്പി (30), കരുവൻതുരുത്തി സ്വദേശിയും ഇപ്പോൾ കൊട്ടപ്പുറത്ത് വാടകക്ക് താമസിക്കുന്ന മുഹമ്മദ് മർജാൻ കെ.എം (31), ബേപ്പൂർ വായനശാല സ്വദേശിയും ഇപ്പോൾ വൈദ്യരങ്ങാടി വാടകക്ക് താമസിക്കുന്ന മുഹമ്മദ് ഷിബിൻ പി.പി (34) വൈദ്യരങ്ങാടി തെക്കേപ്പുറം സൽമാനുൽ ഫാരിസ് (21) എന്നിവരെയാണ് അതി സാഹസികമായി പിടി കൂടിയത്.
ഇന്നലെ വൈകിട്ട് രാമനാട്ടുകര ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കർണ്ണാടകയിൽ നിന്നും ബത്തക്കയുമായി വന്ന പരാതിക്കാരൻ രാമനാട്ടുകര ബസ്റ്റാൻറ് പരിസരത്ത് ബാക്കി വന്ന ബത്തക്ക വണ്ടിയിൽ വെച്ച് വിൽപ്പന നടത്താനായി വന്നപ്പോൾ ബൈക്ക് കുറുകെയിട്ട് തടഞ്ഞ് മൂന്നുപേർ വണ്ടിയിൽ കയറുകയും രണ്ടുപേർ ബുള്ളറ്റിൽ പിന്തുടരുകയും പതിനൊന്നാം മൈലിനടുത്ത് ഹൊറൈസൺ കുന്നിൽ കൊണ്ടുപോയി ലഹരി വിരുദ്ധ സ്ക്വാഡായ ഡൻസാഫ് ആണെന്ന് പറയുകയും ഒരു ലക്ഷം രൂപ തന്നാൽ കേസ് ഒഴിവാക്കി തരാമെന്നും പറഞ്ഞു.പിന്നീട് ക്രൂരമായി മർദ്ദിച്ച് വണ്ടിയും,മൊബൈലും, പണവും കവർന്ന ശേഷം വഴിയിൽ ഉപേക്ഷിക്കുക യായിരുന്നു.തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഫറോക്ക് സ്റ്റേഷനിലെത്തി യുവാവ് പരാതി നൽകുകയായിരു ന്നു.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് സംഭവസ്ഥലത്തെ നിരവധി ദൃശ്യങ്ങൾ പരിശോധിച്ചതിലും മറ്റു ശാസ്ത്രീയമായ അന്വേഷണത്തിലൂടെയും പ്രതികളെകുറിച്ച് സൂചന ലഭിക്കുകയും,ചടുലമായ നീക്കത്തിലൂടെ മുഴുവൻ പ്രതികളെയും വിവിധ ഭാഗങ്ങളിൽ നിന്നും ഇരുപതിനാലു മണിക്കൂറിനുള്ളിൽ പിടി കൂടുകയും വാഹനം രാമനാട്ടുകരക്ക് അടുത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു.വിശദമായി ചോദ്യം ചെയ്തതിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ചാള ബാബുവിന് ചന്ദനമര മോഷണ കേസുകളുൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്.പോലീസിനെ കണ്ട് വയലിൽ ചാടി ഓടിയ ഇയാളെ പിന്തുടർന്നോടിയ പോലീസിന് നേരെ ഇയാൾ ഇരുമ്പു പാര കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സാഹസികമായി കീഴടക്കുകയായിരുന്നു. കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പൻ റഹീമുമായി ഇയാൾക്ക് അടുത്ത ബന്ധമുള്ളതാ യും,വാഹനം തമിഴ്നാട്ടി ലേക്ക് കടത്താനായിരുന്നു പദ്ധതിയെന്നും ചോദ്യം ചെയ്തതിൽ നിന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിനെകുറിച്ച് കൂടുതൽ അന്വേഷിച്ചുവരി കയാണെന്ന് പോലീസ് അറിയിച്ചു.മർജാൻ മുമ്പ് മയക്കുമരുന്ന് കേസിലുൾ പ്പെട്ട് തടവിലായിട്ടുള്ള ആളാണ്.മയക്കുമരുന്നിന്
അടിമകളായ പ്രതികൾ മയക്കുമരുന്ന് ഉപയോഗ ത്തിനും ആർഭാട ജീവിത ത്തിനും പണം കണ്ടെത്തുന്നതിനാണ് കവർച്ച നടത്തിയത്.
പരാതിക്കാരന് ലഹരിക്കടത്തുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. ക്രിമിനൽ -ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് സിറ്റി പോലീസ് സ്വീകരിച്ചു വരുന്നത്. നിരവധി ഗുണ്ടകൾക്കെതിരെ കാപ്പ പോലുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.
അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, സീനിയ ർ സിവിൽ പോലീസ് ഓഫീസർമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്,സുമേഷ് ആറോളി, രാകേഷ് ചൈതന്യം, എ.കെ അർജുൻ,ഫറോക്ക് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സൈഫുള്ള പി.ടി,ബിനീഷ് ഫ്രാൻസിസ്, സുധീഷ്,യശ്വന്ത്,സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ സുജിത്ത് എന്നിവരാണുണ്ടാ യിരുന്നത്.

