Kerala News

പി.വി. ഗംഗാധരന്റെ നിര്യാണത്തിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു

പി.വി. ഗംഗാധരന്റെ നിര്യാണത്തിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.

പി.വി. ഗംഗാധരന് ആദരാഞ്ജലികൾ

സുഹൃത്തുക്കളും സഹപ്രവർത്തകരും സ്നേഹത്തോടെ പി.വി.ജി എന്ന് വിളിച്ചിരുന്ന പി.വി. ഗംഗാധരൻ , വടക്കൻ വീരഗാഥയും, നോട്ട്ബുക്കും, അച്ചുവിന്റെ അമ്മയും അടക്കമുള്ള നിരവധി ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് എന്ന നിലയ്ക്ക് മലയാളികൾക്ക് സുപരിചിതനാണ്.

മാതൃഭൂമിയുടെ മുഴുവൻ സമയ ഡയറക്ടർ എന്ന നിലയ്ക്കും 2011 ൽ കോഴിക്കോട് നോർത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചും അദ്ദേഹം മാധ്യമ – രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.

1977 ൽ അഞ്ച് പതിറ്റാണ്ട് കാലത്തിനിടയ്ക്ക് ഹരിഹരൻ, ഐ.വി.ശശി തുടങ്ങിയ സംവിധായകർക്കൊപ്പം ചേർന്ന് നിരവധി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച അദ്ദേഹം തന്റെ സിനിമകളുടെ പേരിലും ലളിതവും സൗഹാർദപരവുമായ പെരുമാറ്റത്തിന്റെ പേരിലും എന്നും ഓർക്കപ്പെടും.

അദ്ദേഹത്തിന്റെ വിയോഗദു:ഖത്തിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം പങ്കു
ചേരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!