
ജില്ലയില്‍ 1113 പേര്‍ക്ക് കോവിഡ്
രോഗമുക്തി 1236
ജില്ലയില്‍ ഇന്ന് 1113 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 44 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1054 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10934 ആയി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1236 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
832 പേര്‍ കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 832 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 32043 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,11,357 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 345 പേര്‍ ഉള്‍പ്പെടെ 3569 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.11877 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 4,63,038 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4,61,886 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4,30,493 എണ്ണം നെഗറ്റീവ് ആണ്. സാംപിളുകളില്‍ 1152 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.പുതുതായി വന്ന 236 പേര്‍ ഉള്‍പ്പെടെ ആകെ 4664 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 525 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 4038 പേര്‍ വീടുകളിലും, 101 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 7 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 43066 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

