National

അദാനിയുടെ അഞ്ചോളം ബാങ്ക് അക്കൗണ്ടുകള്‍ സ്വിസ് അധികൃതര്‍ മരവിപ്പിച്ചെന്ന് ഹിന്‍ഡന്‍ബര്‍ഗ്

മുംബൈ: അദാനി കമ്പനിക്ക് ബന്ധമുള്ള അഞ്ച് അക്കൗണ്ടുകള്‍ സ്വിസ് അധികൃതര്‍ മരവിപ്പിച്ചുവെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. കള്ളപ്പണം വെളുപ്പിക്കലും സെക്യൂരിറ്റി അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ചോളം ബാങ്ക് അക്കൗണ്ടുകളിലുണ്ടായിരുന്ന 310 മില്യണ്‍ ഡോളര്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മരവിപ്പിച്ചെന്നും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പറയുന്നു. നിഴല്‍ കമ്പനികളില്‍ പണം നിക്ഷേപിച്ചതിനാണ് നടപടിയെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു. എക്‌സിലൂടെയാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി കമ്പനിക്കെതിരെ സ്വിസ് അധികൃതരുടെ നടപടികള്‍ പുറത്തുവിട്ടത്. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങളെ നിഷേധിച്ച് അദാനി കമ്പനി രംഗത്തെത്തി. 2021 ലാണ് കമ്പനിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.

സ്വിസ് മീഡിയ ഔട്ട്‌ലെറ്റായ ഗോതം സിറ്റി പുറത്തുവിട്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ അദാനി തള്ളി. ‘സ്വിസ് കോടതി നടപടികളുമായി കമ്പനിക്ക് ബന്ധമില്ല. തങ്ങളുടെ കമ്പനിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!