റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഒഴിവാക്കിക്കൊണ്ട് നിയമനിർമ്മാണം കൊണ്ടുവരണമെന്ന് കരകൗശല വികസന കോർപറേഷൻ ചെയർമാൻ പി.രാമഭദ്രൻ പറഞ്ഞു .കേരള റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ കൂട്ടധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികളും കോടീശ്വരന്മാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ റിയൽ എസ്റ്റേറ്റ് മേഖല കയ്യടക്കിയതോടെ ഉപജീവനത്തിനായി ഈ രംഗത്ത് പ്രവർത്തിച്ചു വരുന്നവർ പുറന്തള്ളപ്പെട്ടു പോവുകയാണ്.
റിയൽ എസ്റ്റേറ്റ് മേഖല ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽദാതാവാണ്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) വളർച്ചയിൽ 7മുതൽ 8 ശതമാനം വരെ സംഭാവന ചെയ്യുന്നത് ഈ വിഭാഗമാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരള പ്രോപ്പർട്ടി മാർക്കറ്റും ,റിയൽ എസ്റ്റേറ്റ് ബിസിനസ്സും സമീപകാലത്തെ ഏറ്റവും മോശം അവസ്ഥയിൽ ആണ് .
ഭൂനികുതി വർദ്ധനവ് , നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം, പെര്‍മിറ്റ് ഫീസിലുണ്ടായ വര്‍ധനയും സംസ്ഥാനത്തെ ഭവന – കെട്ടിട നിര്‍മാണ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത് വലിയ ആഘാതമാണ്.
കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് റോയല്‍റ്റി, ലൈസന്‍സ് ഫീസ്, ഡീലര്‍ ലൈസന്‍സ് ഫീസ് എന്നിവയും വര്‍ധിപ്പിച്ചിട്ടുണ്ട്.സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് രംഗത്ത് നൂറു രൂപ ചെലവിട്ടാല്‍ നികുതിയായും വിവിധ ഫീസായും സര്‍ക്കാര്‍ നേടുന്നത് 38.20 രൂപയാണെന്ന് കണക്കുകൾ പറയുന്നു.
എണ്ണമറ്റ കാരണങ്ങളാൽ പ്രതിസന്ധിയിൽ ആയിരിക്കുന്ന റിയൽ എസ്റ്റേറ്റ് മേഖലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ മറ്റെല്ലാ മേഖലയിലും ഗവണ്മെൻ്റ് നടത്തിയിട്ടുള്ള ശക്തമായ ഇടപെടൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് മേഖലയിലും ഉണ്ടായേ പറ്റൂ. എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അംഗീകൃത ട്രേഡ് യൂണിയനായി രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് സംഘടിത ലേബർ കാർഡ് നൽകി സംരക്ഷിക്കുക,ക്ഷേമനിധി ബോർഡ് രൂപീകരിക്കുക,തൊഴിൽ തിരിച്ചറിയൽകാർഡ് നൽകുക,പ്രതിഫലം നിയമപരമായി പ്രാബല്യത്തിൽ കൊണ്ടുവരിക ,താരിഫ് വില കണക്കാക്കുന്ന സമിതിയിൽ ട്രേഡ് യൂണിയൻ തൊഴിലാളികളെ കൂടി ഉൾപ്പെടുത്തുക തുടങ്ങി ഈമേഖലയിലെ തൊഴിലാളികളെയും തൊഴിലിനെയും സർക്കാർ സംരക്ഷിക്കുന്നതിനായുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു
അതിനായി നടത്തിയ ധർണാസമരം കേരള കരകൗശലവികസന കോർപ്പറേഷൻ ചെയർമാൻ പി .രാമഭദ്രൻ ഉദ്ഘാടനം ചെയ്തു .കേരള റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് പി .വി .അമ്മത്, അധ്യക്ഷനായിരുന്നൂ.സംസ്ഥാന ജോ.സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.എം. എൽ.എ മാരായ രമേശ് ചെന്നിത്തല , പി.ഉബൈദുള്ള എം വിൻസെൻ്റ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.ജനറൽ സെക്രട്ടറി എം. കെ അബ്ദുൾ സലാം മുഖ്യ പ്രഭാഷണംനടത്തി.സംസ്ഥാന വൈസ്.. പ്രസിഡണ്ട് അജി രാമസ്വാമി, ജില്ലാ ഭാരവാഹികളായ എൻ.ഉദയകുമാർ, ഷാജു രാജേഷ്, മോഹൻ പിള്ള , പ്രകാശൻ ,കെ.പി.ബാബു,സതീശ് ചന്ദ്ര പണിക്കർ,വി. കെ.അച്ചുതൻ തുടങ്ങിയവർ ധർണ്ണക്ക് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.സംസ്ഥാന ട്രഷറർ ടി.പി.കൃഷ്ണൻ നന്ദി പറഞ്ഞു.

