Kerala Local

മദ്യപാനത്തിനിടെ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം, പാലോട് പെരിങ്ങമ്മല താന്നിമൂടിൽ കെട്ടിടത്തിന് മുകളിൽ നിന്നും യുവാവ് വീണ് മരിച്ചു. താന്നിമൂട് സ്വദേശി സുഭാഷ് കുമാർ (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരനാണ് സുഭാഷ്. സംഭവം കൊലപാതകമാണെന്ന് പൊലീസിന് സംശയമുണ്ട്. മരിച്ചയാളുടെ സുഹൃത്തക്കൾ ആയ മൂന്ന് പേരെ പാലോട് പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്യുകയാണ്. താന്നിമൂട് ജംഗ്ഷനിലെ പഴയ ഇരുനില വീട്ടിൽ വാടകയ്ക്കായിരുന്നു താമസം. സുഹൃത്തുക്കൾ സ്ഥിരമായി ഇവിടെ വന്ന് മദ്യപിക്കാറുണ്ടായിരുന്നു. ഇന്നലെയും പതിവ് പോലെ സുഭാഷും സുഹൃത്തുകളും മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. വീടിന്‍റെ അകത്താണ് ഇവർ മദ്യപിച്ചിരുന്നത്. അതിനിടെ തടി കൊണ്ടുള്ള ജനാല വഴി സുഭാഷ് റോഡിലേക്ക് വീണു. തുടര്‍ന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി സുഭാഷിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോഴേക്കും സുഭാഷ് കുമാർ മരിച്ചിരുന്നു.സുഭാഷിന്‍റെ കൂടെയുണ്ടായിരുന്ന മൂന്ന് പേരിൽ രണ്ടു പേരെ സംഭവ സമയത്ത് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ ഇന്ന് രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തു വരികയാണ്. രാത്രിയിൽ വീടിനുള്ളില്‍ തർക്കം നടന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!