Kerala kerala politics News

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനക്ക് നീതി എന്താണ്? ചോദ്യവുമായി വടകര എംഎൽഎ കെകെ രമ

നിയമസഭയിൽ ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജിനോട് ചോദ്യവുമായി വടകര എംഎൽഎ കെകെ രമ. ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനക്ക് നീതി എന്താണെന്ന് കെകെ രമ മന്ത്രി വീണ ജോർജിനോട് ചോദിച്ചു. ഹർഷിനക്കൊപ്പമാണ് സർക്കാരെന്നായിരുന്നു വീണ ജോർജ്ജിന്റെ മറുപടി. പൊലീസ് അന്വേഷണ റിപ്പോർട്ട് ആയിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമ നടപടികളിലൂടെ നീതി ഉറപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും വീണാജോർജ്ജ് പറഞ്ഞു. എന്നാൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹർഷിന വീണ്ടും സമരത്തിലേക്ക് പോയിരുന്നു. എന്ന് മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്ന് ഹർഷിന മുൻപ് അറിയിച്ചിരുന്നു. നഷ്ടപരിഹാരം ഉടൻ പ്രഖ്യാപിക്കണമെന്നാണ് ഹർഷിനയുടെ ആവശ്യം. നിയമസഭാ സമ്മേളനത്തിന് മുൻപ് നഷ്ടപരിഹാരം നൽകണം ഇല്ലെങ്കിൽ 13ന് സമരം തുടങ്ങുമെന്ന് ഹർഷിന വ്യക്തമാക്കിയതാണ്. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഹർഷിനയുടെ ആവശ്യം. ഇതിനു ശേഷം നിപയുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രി നിയമസഭയിൽ വിശദീകരിച്ചു. നിപ രോ​ഗികളുടെ റൂട്ട് മാപ്പ് ഇന്ന് രാവിലെ പ്രസിദ്ധീകരിക്കുന്നതാണ്.റൂട്ട് മാപ്പ് ഉണ്ടാക്കി സമ്പർക്ക പട്ടികയിൽ ഉള്ളവരെ എല്ലാം ഐസൊലേറ്റ് ചെയ്യും. പൂനെ വൈറോളജി ലാബിൽ നിന്ന് വിദഗ്ധർ ഇന്നെത്തും. മൊബൈൽ ലാബ് സജ്ജമാക്കുന്നതാണ്. തുടങ്ങിയ കാര്യങ്ങൾ മന്ത്രി വിശദീകരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!