Kerala News

വവ്വാൽ കടിച്ച പഴങ്ങൾ കഴിച്ചെന്ന് സംശയം; നിപ്പ ലക്ഷണം; തിരുവനന്തപുരത്ത് വിദ്യാർഥി നിരീക്ഷണത്തി‍ൽ

നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാക്കി.ഇന്നലെ രാവിലെ അസ്വാഭാവികമായ കടുത്ത പനിയെ തുടർന്ന് ചികിത്സക്കെത്തിയ രുവനന്തപുരം ഡെന്റൽ കോളജ് വിദ്യാർഥിയിൽ സംശയകരമായ ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് പ്രത്യേക മുറിയിൽ പ്രവേശിപ്പിച്ചത്. വവ്വാൽ കടിച്ച പഴങ്ങൾ കഴിച്ചതായി സംശയിക്കുന്നുവെന്നു വിദ്യാർഥി പറഞ്ഞു. ശരീര സ്രവങ്ങൾ വിശദ പരിശോധനയ്ക്കായി പുണെയിലേക്ക് അയച്ചു.

അതേ സമയം, സംസ്ഥാനത്ത് നാലു പേർക്ക് നിപ്പ സ്ഥിരീകരിച്ചു. കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടും പേർക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദ് (48) ഓഗസ്റ്റ് 30നും വടകര മംഗലാട് മമ്പളിക്കുനി ഹാരിസ് (40) ഇൗ മാസം 11നുമാണ് മരിച്ചത്. മുഹമ്മദിന്റെ 9 വയസ്സുള്ള കുട്ടിയും ബന്ധുവുമാണ് നിപ്പ സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്. ഹാരിസും മുഹമ്മദുമായി ആശുപത്രിയിൽ വച്ചാണ് സമ്പർക്കം ഉണ്ടായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!