കൊച്ചി: നിയമലംഘനം കണ്ടെത്തി സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ലാറ്റുകളിലെ താമസക്കാരെ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതിനുശേഷം മാത്രമേ ഒഴിപ്പിക്കൂവെന്ന് നഗരസഭ. നഗരസഭ സെക്രട്ടറി ആരിഫ് ഖാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഫ്‌ലാറ്റുകള്‍ ഒഴിയാനുള്ള കാലാവധി നാളെയാണ് അവസാനിക്കുന്നത്.
നിയമാനുസൃതമായല്ല നോട്ടീസ് നല്‍കിയതെന്ന് ഫ്‌ലാറ്റുടമകള്‍ പറയുന്നു. അഞ്ചു ദിവസത്തിനകം ഫ്‌ലാറ്റുകള്‍ വിട്ടൊഴിയണമെന്നും ഇല്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നുമാണ് മരട് നഗരസഭ പതിപ്പിച്ച നോട്ടീസുകളില്‍ പറയുന്നത്. എന്നാല്‍ അര്‍ഹമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്‌ലാറ്റുകളില്‍ നിന്നൊഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഫ്‌ലാറ്റ് ഉടമകള്‍. നാളെ മുതല്‍ ഫ്‌ലാറ്റുടമകള്‍ മരട് നഗരസഭയ്ക്ക് മുന്നില്‍ ധര്‍ണയും നടത്തുന്നുണ്ട്.

