2008ൽ തമിഴിൽ ധൂം ധാം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സായി പല്ലവി 2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാളസിനിമാ അഭിനയ രംഗത്ത് പ്രവേശിക്കുന്നത്. നിവിൻ പോളി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് പ്രേമം സിനിമയിലെ മറ്റു കഥാപാത്രങ്ങൾ. സൗത്ത് ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിൽ നർത്തകിയായി പ്രവർത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2016-ൽ ദുൽഖർ സൽമാൻന്റെ നായിക ആയി കലി എന്ന ചിത്രത്തിലും സായി അഭിനയിച്ചു.
എന്നാൽ ഇപ്പോൾ അതൊന്നുമല്ല സംസാര വിഷയം. സായി തന്റെ ചെറുപ്പകാലത്തെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതാണ്. ഒരു അമ്മയുടേയും കുഞ്ഞിന്റേയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞിനെ കൈയിലെടുത്ത് കടല്‍ത്തീരത്ത് ഇരിക്കുന്ന അമ്മയുടെ ചിത്രമാണത്. സായി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ‘ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു’ അമ്മ എന്ന ക്യാപ്ഷനോടെയാണ് സായി ചിത്രം പങ്കുവച്ചത്.