National

ഗതാഗത നിയമ ലംഘനത്തിന് ട്രെക്ക് ഉടമയ്ക്ക് രണ്ട് ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: ഗതാഗത നിയമ ലംഘനത്തിന് ന്യൂഡല്‍ഹിയില്‍ ട്രെക്ക് ഉടമയ്ക്ക് പിഴയിട്ടത് രണ്ട് ലക്ഷം രൂപ. അമിത ഭാരം കയറ്റിയതിനും മറ്റ് ഗതാഗത നിയമ ലംഘനങ്ങള്‍ക്കുമായാണ് ഇത്രയും തുക പിഴ ഇട്ടത്. ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത ട്രക്കിനാണ് ബുധനാഴ്ച ജി.ടി കര്‍ണല്‍ റോഡില്‍ വെച്ച്‌ വലിയ പിഴ ചുമത്തിയത്.

പിഴ ശിക്ഷ ഗണ്യമായി വര്‍ധിപ്പിച്ച്‌ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഒരു വാഹനത്തിന് ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മുഴുവന്‍ തുകയും ട്രക്ക് ഉടമ അടക്കുകയും ചെയ്തു. പുതിയ നിയമ പരിഷ്‌കരണത്തിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് ഇത്രയും വലിയ തുക ഒരു വാഹനത്തിനെതിരേ ചുമത്തിയത്.

കഴിഞ്ഞയാഴ്ച രാജസ്ഥാനില്‍ മറ്റൊരു ട്രക്കിനെതിരേ 1,41000 രൂപയും, ഒഡീഷയില്‍ 80,000 രുപയും പിഴ ചുമത്തിയിരുന്നു. കേരളം, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ന്ന പിഴ ചുമത്തില്ലെന്ന് ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളും ഉയര്‍ന്ന പിഴ ചുമത്താന്‍ സാധ്യമല്ലെന്ന് അറിയിച്ചിട്ടണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!