തിരുവനന്തപുരത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു. സാം ജെ വല്‍സലമാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റത്. യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണ്.കുടുംബ തർക്കത്തെ തുടർന്ന് ഇന്നലെയാണ് സാം ജെ വൽസലാമിന് ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റത്.നേരത്തെയും പണമിടപാട് സംബന്ധിച്ച് ബന്ധുക്കളുമായി തര്‍ക്കം ഉണ്ടാവുകയും ആക്രമണത്തില്‍ കലാശിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു.
കുടുംബവഴക്ക്;തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു

