Kerala News

എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റ കൊച്ചുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അമ്മയും മകളും ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം തിരുവല്ലത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. ഹെന്ന മോഹൻ (60), നീതു മോഹൻ (27) എന്നിവരാണ് മരിച്ചത്.വീടിന് പുറത്തെ എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റ കൊച്ചു മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവർക്കും ഷോക്കേറ്റത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
ഹെന്നയുടെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മകൾ നീതു മക്കളുമൊത്ത് അമ്മയെ കാണാൻ എത്തിയതായിരുന്നു. നീതുവിന്റെ രണ്ട് മക്കൾ വീടിന് സമീപം കളിക്കുകയായിരുന്നു. ഇതിനിടെ രണ്ട് വയസുള‌ള ഇളയകുട്ടി വീട്ടിലെ എർത്ത് വയറിൽ പിടിച്ചു.

തുടർന്ന് ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ഓടിയെത്തിയ ഹെന്നയ്‌ക്കും നീതുവിനും ഷോക്കേൽക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരും ഷോക്കേറ്റ് വീണുകിടക്കുന്നതാണ് കണ്ടത്. തുടർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞതായി സ്ഥിരീകരിച്ചു. കുട്ടിയും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ലഭ്യമായ വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!