Kerala News

സിസ്റ്റർ ലൂസി നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ മഠത്തിൽ തുടരാം; കോടതി

സഭയിൽ നിന്ന്​ പുറത്താക്കിയതിനെതിരായി സിസ്റ്റർ ലൂസി നൽകിയ ഹരജിയിൽ അന്തിമവിധി വരുന്നത്​ വരെ മഠത്തിൽ തന്നെ തുടരാമെന്ന്​ മാനന്തവാടി മുൻസിഫ്​ കോടതി വ്യക്​തമാക്കി. വിധിയിൽ സന്തോഷമുണ്ടെന്നും നീതിയുടെ വിജയമാണ്​ ഉണ്ടായതെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു.

നേരത്തെ ഇതുമായി ബന്ധപ്പെട്ട്​ ഹൈകോടതിയും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു . സിസ്റ്റര്‍ ലൂസി കളപ്പുരയെ വയനാട് കാരയ്ക്കാമലയിലെ മഠത്തില്‍ നിന്നും ഇറക്കിവിടാന്‍ ഉത്തരവിറക്കാനാവാല്ലെന്നായിരുന്നു ഹൈകോടതി നിലപാട്​. എന്നാൽ മഠത്തിൽ താമസിക്കു​േമ്പാൾ ലൂസി കളപ്പുര​ക്ക് സുരക്ഷയൊരുക്കാൻ നിർദേശിക്കാനാവില്ലെന്നും​ കോടതി വ്യക്​തമാക്കിയിരുന്നു.

മഠത്തില്‍ താമസിക്കുന്നതിന്​ പൊലീ സുരക്ഷ ആവശ്യപ്പെട്ടുള്ള സിസ്റ്റര്‍ ലൂസിയുടെ ഹരജി തീര്‍പ്പാക്കിയുള്ള ഉത്തരവിലായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്. കാരയ്ക്കാമലയിലെ മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും സുരക്ഷ നല്‍കാമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!