സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ. നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെ എം.എസ്.എഫ് വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ ഭാരവാഹികളാണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്. ഹരിതയുടെ പത്ത് നേതാക്കളാണ് പരാതി നല്‍കിയത് എം എസ് എഫിന്റെ സംസ്ഥാന കമ്മറ്റി ഓഫീസിൽ വെച്ച് പി കെ നവാസ് വനിതാ നേതാക്കൾക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശ്ശങ്ങൾ വിവാദമായിരുന്നു.വി അബ്ദുൾവഹാബ് ഫോണിലൂടെയും നേരിട്ടും അധിക്ഷേപിച്ചു.ഇതിനെതിരെ നടപടിയാവശ്യപ്പെട്ട് പെൺകുട്ടികൾ ലീഗ് നേതൃത്വത്തിനെ സമീപിച്ചിരുന്നു. എന്നാൽ നടപടിയുണ്ടായില്ല..മോശം പദപ്രയോഗങ്ങള്‍ നടത്തി അപമാനിച്ചതായാണ് ഇവര്‍ക്കെതിരെ നല്കിയ പരാതിയില്‍ ഹരിത ചൂണ്ടിക്കാണിക്കുന്നത്. പാര്‍ട്ടി യോഗങ്ങളിലും മറ്റും സ്ത്രീകളെ അവഹേളിക്കുന്ന തരത്തില്‍ ഇരുവരും നിരന്തരം സംസാരിക്കാറുണ്ടെന്നും ഹരിത ഭാരവാഹികള്‍ പറയുന്നു.മുസ്ലിംലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ നേതാക്കള്‍ സമീപിച്ചിരിക്കുന്നത്.