ന്യൂഡല്‍ഹി : കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ. നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിലൂടെയാണ് അദ്ദേഹം തന്നെ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാനിന്ന് കോവിഡ് പരിശോധനക്ക് വിധേയനായി. പോസിറ്റിവാണെന്ന് കണ്ടെത്തി. സാധാരണ നിലയില്‍ തന്നെയാണ്. ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തു’ മന്ത്രി ട്വീറ്റ് ചെയ്‌തു. കഴിഞ്ഞ കുറച്ചുദിവസങ്ങൡലായി താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് സ്വയം പരിശോധനക്ക് വിധേയരായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
യോഗ ചെയ്‌താൽ കോവിഡ് വരില്ലെന്ന നായിക്കിന്റെ പ്രസ്‌താവന നേരത്തെ വലിയ ചർച്ചയായിരുന്നു.

