Kerala News

ശമ്പളമില്ല, കൂലിപ്പണി എടുക്കാൻ അവധി വേണം; വേറിട്ട പ്രതിഷേധവുമായി കെ എസ് ആർ ടി സി ഡ്രൈവർ

തൃശൂരിൽ കൂലിപ്പണി എടുക്കാൻ അവധി ചോദിച്ച് കെഎസ് ആർ ടി സി ഡ്രൈവർ. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് ശമ്പളമില്ലാത്തതിനാൽ കൂലിപ്പണിക്ക് മൂന്ന് ദിവസത്തെ അവധി ചോദിച്ചത്. ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു പറഞ്ഞു.
കൃത്യമായി ശമ്പളം ലഭിക്കാത്തതിനാൽ കൂലിപ്പണിയെടുക്കാൻ മൂന്ന് ദിവസത്തെ അവധി വേണമെന്നായിരുന്നു അജുവിന്റെ അപേക്ഷ. ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ലെന്നും ജോലിക്ക് വരണമെങ്കിൽ പോലും കൂലിപ്പണിക്ക് പോകേണ്ട സാഹചര്യമാണെന്നും അവധി വേണമെന്നും അജു കത്തിൽ പറയുന്നു.

സാർ, സാലറി വരാത്തതിനാൽ ഡ്യൂട്ടിക്ക് വരുവാൻ വണ്ടിയിൽ പെട്രോളില്ല. പെട്രോൾ നിറക്കുവാൻ കയ്യിൽ പണവുമില്ല. ആയതിനാൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തൂമ്പ പണിയ്‌ക്ക് പോവുകയാണ് അതിന് വേണ്ടി മേൽപറഞ്ഞ ദിവസങ്ങളിൽ അവധി അനുവദിച്ചു തരണം എന്നായിരുന്നു ഡ്രൈവറുടെ കത്ത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!