കുന്ദമംഗലം എ എം എല്‍ പി സ്കൂള്‍ 2022-23 വര്‍ഷത്തെ സ്കൂള്‍ ലീഡറായി തത്തമ്മ ചിഹ്നത്തില്‍ മത്സരിച്ച ഫാത്തിമ പി കെ യെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു .ജനാധിപത്യ സംവിധാനത്തില്‍ മൂന്ന് ബൂത്തുകളായി തിരിച്ച് നടന്ന വോട്ടിങ്ങില്‍ 89% പോളിംഗ് നടന്നു.
ചിഹ്നവും പേരും അടങ്ങിയ ബാലറ്റ് പേപ്പറും , ബാലറ്റ് പെട്ടിയും ,പോളിംഗ് ഓഫീസറെയും തയ്യാറാക്കി .പത്രിക സമര്‍പ്പണവും സൂക്ഷ്മ പരിശോധനയും നേരത്തെ നടന്നിരുന്നു. ഹുദൈഫഹ് (മത്തന്‍) കൃഷ്ണദേവ് (വീട് )അലി സഹ് വാന്‍ (ബലൂണ്‍ )എന്നിവര്‍ എതിര് സ്ഥാനാര്‍ത്ഥികളായിരുന്നു.
ജനeധിപത്യ സംവിധാനത്തിന്റെ വിവിധ ഘട്ടങ്ങളുടെ അവബോധം കുട്ടികളില്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇത്തരം സംവിധാനം ഒരുക്കിയതെന്ന് പ്രധാനാദ്ധ്യാപിക എന്‍ പി നദീറ പറഞ്ഞു. തെരഞ്ഞെടുത്ത സ്കൂള്‍ ലീഡറെ സ്റ്റാഫ് അംഗങ്ങളും പി ടി എ യും അഭിനന്ദിച്ചു.

