Kerala News

നിർമ്മാണരംഗത്ത് ഹരിതോർജ്ജം: സംസ്ഥാനത്തെ ആദ്യ എൽ.പി.ജി. ഹോട്ട് മിക്സിങ് പ്ലാന്റ് തുറന്നു

ബി.പി.സി.എലിന്റെയും ഊരാളുങ്കൽ സൊസൈറ്റിയുടെയും സംയുക്തയജ്ഞം

പരിസ്ഥിതിസൗഹൃദ ഹരിതോർജ്ജം നിർമാണരംഗത്ത് ഉപയോഗിക്കാൻ കേന്ദ്രപൊതുമേഖലയിലെ മഹാരത്ന കമ്പനിയായ ബി.പി.സി.എലും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി(യുഎൽസിസിഎസ്)യും കൈകോർക്കുന്നു. സൊസൈറ്റിയുടെ ഹോട്ട്-മിക്സ് ടാർ മിക്സിങ് പ്ലാന്റുകൾ പ്രകൃതിസൗഹൃദയിന്ധനമായ എൽപിജിയിലേക്കു മാറ്റുന്ന പ്രവർത്തനത്തിനു തുടക്കമായി. എൽ.പി.ജി.യിലേക്കു മാറ്റിയ ആദ്യപ്ലാന്റ് പയ്യന്നൂർ ഒലയംപാടിയിൽ ബിപിസിഎല്ലിന്റെ എൽപിജി ഡിവിഷൻ സ്റ്റേറ്റ് ഹെഡ്ഡ് ബി. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു.

ഇത്തരത്തിൽ എല്ലാ ടാർ മിക്സിങ് പ്ലാന്റും ഹരിതയിന്ധനത്തിലേക്ക് മാറ്റാനുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ തീരുമാനം ഈ രംഗത്തെ മഹത്തായ കാൽവയ്പാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ദ്രാവകയിന്ധനം ഉപയോഗിക്കുമ്പോൾ പുക ഉണ്ടാക്കുന്ന കത്തിത്തീരാത്ത കാർബൺ ഒഴിവാക്കി അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാൻ എൽപിജി ഉപയോഗിക്കുന്നതിലൂടെ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ രംഗത്ത് ഉന്നതമായ പ്രവർത്തനമികവുള്ള ബിപിസിഎല്ലിന്റെ അതിനൂതന സാങ്കേതികവിദ്യയാണ് ഈ തീരുമാനത്തിനു പ്രേരണയായതെന്ന് ചടങ്ങിൽ അധ്യക്ഷനായ യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. സൊസൈറ്റിയുടെ മണ്ണാർകാട്, കാസർഗോഡ് സൈറ്റുകളിലെ ഹോട്ട് മിക്സ് പ്ലാന്റുകളും ഉടൻതന്നെ എൽപിജി ഇന്ധനത്തിലേക്കു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. എൽപിജി ഉപയോഗിച്ചു പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ഹോട്ട് മിക്സ് പ്ലാന്റാണ് ഒലയം‌പാടിയിൽ ഉദ്ഘാടനം ചെയ്തത്.

ചടങ്ങിനോടനുബന്ധിച്ച് പ്ലാന്റിന്റെ പരിസരത്ത് വ്യക്ഷത്തൈകൾ നട്ടു. ചടങ്ങിൽ ബിപിസിഎല്ലിനെ പ്രതിനിധീകരിച്ച് വിജയഭാസ്കര ഒടേല, വി. ആർ. രാജീവ്, അരുൺകുമാർ, പവൻ ബഹിർവാണി തുടങ്ങിയവരും യുഎൽസിസിഎസ് പ്രതിനിധികളും പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!