News

സ്വര്‍ണക്കടത്ത് തീവ്രവാദത്തിന്; പ്രതികള്‍ 21 വരെ കസ്റ്റഡിയില്‍

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ 21 വരെ എന്‍ഐഎ കസ്റ്റഡിയില്‍. ജ്വല്ലറികള്‍ക്ക് വേണ്ടിയല്ല സ്വര്‍ണം എന്നും തീവ്രവാദ ബന്ധത്തിന് പണം കണ്ടെത്താനാണെന്നാണ് വാദം.

തൃശൂര്‍ സ്വദേശിയായ ഫൈസല്‍ ഫരീദിനെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്നും എന്‍ഐഎ ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപ് നായരെയും കോടതിയില്‍ ഹാജരാക്കിയശേഷം മാത്രമേ കസ്റ്റഡി അപേക്ഷ പരിഗണിക്കുകയുള്ളൂവെന്ന് എന്‍ഐഎ കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ കോടതിയിലെത്തിച്ചത്.

സ്വര്‍ണക്കടത്തില്‍ രാജ്യ സുരക്ഷയെ ബാധിക്കുന്ന വലിയ ഗൂഢാലോചനയാണു നടന്നിട്ടുള്ളതെന്നാണ് എന്‍ഐഎയുടെ നിലപാട്. അതുകൊണ്ടു തന്നെ ഇരുവരെയും ചോദ്യം ചെയ്താല്‍ മാത്രമേ കേരളത്തിലേക്ക് എത്തുന്ന സ്വര്‍ണം എവിടേക്കു പോകുന്നു, എവിടെനിന്ന് വരുന്നു, എന്തിനെല്ലാമാണ് ഇതു ചെലവഴിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കൂ. കൂടുതല്‍ ഇടപാടുകള്‍ എന്തെല്ലാമാണ് ഇവര്‍ നടത്തിയത് എന്നു തിരിച്ചറിയേണ്ടതുണ്ട് എന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!