തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശവുമായി ബന്ധപ്പെട്ട് വന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി തിരുവതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ്മ. ദീർഘ കാലമായി നടക്കുന്ന നിയമ പോരാട്ടത്തിൽ ആചാരപരമായും അവകാശപരമായുമുള്ള അവകാശത്തിൽ രാജകുടുംബത്തിന് അനുകൂല നിലപാടാണ് ഇതുവരെ ലഭ്യമായതെന്നും ഇതുമായി ബന്ധപ്പെട്ട മറ്റു പ്രതികരണം പൂർണമായും വിധി പുറത്ത് വന്നതിനു ശേഷം മാത്രമേ സാധിക്കുകയുള്ളു അദ്ദേഹം പറഞ്ഞു. കുന്ദമംഗലം ന്യൂസ് ഡോട് കോമിനായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിധിയിൽ ഏറെ സന്തോഷമുണ്ട് രാജ കുടുംബത്തിന് അവകാശമില്ല എന്നാരോപിച്ച് അപമാനിച്ചവർക്കെതിരെയുള്ള വിധിയാണിതെന്നും അദ്ദേഹം കൂട്ടി ചേർത്തു .2011 ആരംഭിച്ച നിയമ പോരാട്ടത്തനാണ് ഇതോടെ തീരുമാനമാകുന്നത്. തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സർക്കാരിൽ നിക്ഷിപ്തമാണെന്നും രാജകുടുംബത്തിലെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്നും അതിനാൽ സർക്കാർ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയത്. എന്നാൽ അതിനെതിരെയാണ് രാജ കുടുംബം സുപ്രീം കോടതിയെ സമീപിച്ചത് .
അതേ സമയം ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാനായി നടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.