Kerala kerala

വിമാന അപകടത്തില്‍ മരിച്ച രഞ്ജിതയുടെ വീട്ടിലെത്തി ആരോഗ്യമന്ത്രി; കുടുംബത്തെ ആശ്വസിപ്പിച്ചു; വീട്ടില്‍ ഹൃദയഭേദകമായ രംഗങ്ങള്‍

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ‘വേദനാജനകമായ സംഭവമാണ്, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും’ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കുഞ്ഞുങ്ങളെ രണ്ടുപേരെയും അമ്മയെ എല്പിച്ചാണ് രഞ്ജിത പോയത്. അമ്മ കാന്‍സര്‍ ബാധിതയാണെന്ന് മന്ത്രി പറഞ്ഞു. ‘നിയമപപരമായി ചെയ്യേണ്ടത് എല്ലാം ചെയ്യും.സംസ്ഥാന സര്‍ക്കാര്‍ എയര്‍ ഇന്ത്യയായും ഗുജറാത്ത് സര്‍ക്കാരുമായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന്’ മന്ത്രി പറഞ്ഞു.

‘പത്തനംതിട്ട ജില്ലാ കളക്ടറും ഗുജറാത്ത് സ്‌പെഷ്യല്‍ ഓഫീസറുമായി ചര്‍ച്ച നടത്തുന്നുണ്ട്. രഞ്ജിതയുടെ സഹോദരന്‍ ഇന്ന് വൈകിട്ട് അഹമ്മദാബാദിലേക്ക് പോകും, ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കാന്‍ എല്ലാ ക്രമീകരണങ്ങളും ചെയ്യും. സാമ്പിള്‍ സ്ഥിരീകരണം ഉണ്ടായാല്‍ ഉടന്‍ തന്നെ മൃതദേഹങ്ങള്‍ വിട്ടുനല്‍കും’. ഡിഎന്‍എ പരിശോധന ഫലം ലഭിക്കാന്‍ 72 മണിക്കൂര്‍ സമയമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!