National

ഓൺലൈൻ ഓർഡർ ഐസ്ക്രീമിൽ മനുഷ്യ വിരലിന്‍റെ ഭാഗം കണ്ടെത്തി:ഐസ്ക്രീം നിർമാണ കമ്പനിയിൽ പൊലീസ് പരിശോധന നടത്തും

മഹാരാഷ്ട്രയിലെ മലാഡിൽ ഐസ്ക്രീമിൽ മനുഷ്യ വിരലിന്‍റെ ഭാഗം കണ്ടെത്തി. മലാഡ് സ്വദേശിനി ഓണ്‍ലൈനായി ഓർഡർ ചെയ്ത കോണ്‍ ഐസ്ക്രീമിലാണ് വിരൽ കണ്ടെത്തിയത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. യമ്മോ എന്ന ഐസ്ക്രീം നിർമാണ കമ്പനിയിൽ പൊലീസ് പരിശോധന നടത്തും. വിരലിന്‍റെ ഭാഗം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.പായ്ക്കറ്റ് തുറന്നപ്പോൾ ഐസ്ക്രീമിൽ വിരലിന്‍റെ ഭാഗം കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പറഞ്ഞു. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഓണ്‍ലൈനായി ഓർഡർ ചെയ്ത ഐസ്ക്രീമിലാണ് വിരൽ കണ്ടെത്തിയത് എന്നതിനാൽ സംഭവത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ഉള്‍പ്പെടെ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!