ബെയ്ജിങ്∙ ലയണൽ മെസ്സിയെ ബെയ്ജിങ് രാജ്യാന്തര വിമാനത്താവളത്തിൽ തടഞ്ഞുവച്ച് ചൈനീസ് പൊലീസ്. ജൂൺ 15ന് ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനായി ചൈനയിലെത്തിയപ്പോഴാണു മെസ്സിയെ പൊലീസ് തടഞ്ഞത്. മെസ്സിയുടെ വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു നടപടിക്കു കാരണമെന്നാണു വിവരം.
അർജന്റീന പാസ്പോർട്ടിനു പകരം മെസ്സി സ്പാനിഷ് പാസ്പോർട്ടാണു കൈവശം സൂക്ഷിച്ചിരുന്നത്. ചൈനീസ് വീസയുമുണ്ടായിരുന്നില്ല. ഇതോടെ സൂപ്പർ താരത്തെ കഴിഞ്ഞ ദിവസം ചൈനീസ് പൊലീസ് തടഞ്ഞു.
അരമണിക്കൂറോളം ചർച്ച നടത്തിയ ശേഷം മെസ്സിയെ വിമാനത്താവളം വിടാൻ അനുവദിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനു ശേഷം മെസ്സിയും അർജന്റീന ടീമും ഇന്തോനീഷ്യയിലേക്കു പറക്കും. ജൂൺ 19ന് ജക്കാര്‍ത്തയിലെ ഗെലോറ ബുങ് കർണോ സ്പോർട്സ് കോംപ്ലക്സിലാണ് അര്‍ജന്റീന– ഇന്തൊനീഷ്യ പോരാട്ടം.