Kerala

“ആടിനെ പട്ടിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്’’; മാധ്യമങ്ങൾക്കെതിരായ പ്രസ്താവനയിൽ എം.വി.ഗോവിന്ദൻ

പാലക്കാട്: മാർക്ക്‌ലിസ്റ്റ് വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ നടത്തിയ പ്രസ്താവനയിൽ നിന്നു മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സർക്കാർ വിരുദ്ധപ്രചാരണത്തിനു മാധ്യമങ്ങളെ കേസിൽ കുടുക്കുമെന്നു പറഞ്ഞിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.

ആടിനെ പട്ടിയാക്കുന്ന സമീപനമാണു മാധ്യമങ്ങൾ സ്വീകരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു മാത്രമാണു മറുപടി പറഞ്ഞത്. എസ്എഫ്ഐ നേതാവിനെതിരെ ഗൂഢാലോചന നടത്തിയാൽ അതു പറയും. അതു ബോധ്യപ്പെട്ടതിനാലാണു കേസെടുത്തത്. അന്വേഷണം നടക്കട്ടെയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

‘‘ആർഷോയുടെ പരാതിയിൽ പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തു. എഫ്ഐആറിൽ പ്രതി ചേർക്കപ്പെട്ടവരെ എങ്ങനെയാണു കാണുന്നതെന്ന് എന്നോടു ചോദിച്ചു. ക്രിമിനൽ ഗൂഢാലോചന നിയമത്തിന്റെ മുന്നിൽ കൃത്യമായി വരേണ്ടതാണ്, അങ്ങനെ വരിക തന്നെ വേണം എന്നു ഞാൻ പറഞ്ഞു.

കുറ്റവാളികൾ ആരായാലും, പത്രപ്രവർത്തകയാകാം, മാധ്യമത്തിന്റെ ഭാഗമാകാം, രാഷ്ട്രീയക്കാരാകാം, ആരായാലും സ്വാഭാവികമായും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടതാണ് എന്നു മാത്രമാണു ഞാൻ പറഞ്ഞത്. അതിനപ്പുറം ചേർത്തതെല്ലാം എന്റെ പേരിൽ ഉന്നയിച്ച തെറ്റായ വാദങ്ങളാണ്.

തെറ്റായ വാദങ്ങൾ ഉന്നയിക്കുക, ആ വാദത്തെ അടിസ്ഥാനപ്പെടുത്തി ചർച്ച സംഘടിപ്പിക്കുക, ആ ചർച്ചയുടെ ഭാഗമായി മുഖപ്രസംഗം എഴുതുക എന്നിവ തെറ്റായ പ്രവണതയാണ്. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്’’– എം. വി.ഗോവിന്ദൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!