Kerala News

കേരള പൊലീസിനെ വിശ്വാസമില്ല, കേന്ദ്ര സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്ന സുരേഷ്

കേന്ദ്ര ഏജന്‍സിയുടെ സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന സുരേഷ്. മാധ്യമങ്ങളോടായിരുന്നു സ്വപ്നയുടെ പ്രതികരണം. കേരള പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് സ്വപ്ന കോടതിയില്‍ ഹര്‍ജി നല്‍കിയത്. രഹസ്യമൊഴി നല്‍കിയതിന് ശേഷം മുഖ്യമന്ത്രി അടക്കമുള്ളവര്‍ തെരുവില്‍ ഭീഷണി മുഴക്കുകയാണ്. അതിനാലാണ് കേന്ദ്രഏജന്‍സിയുടെ സുരക്ഷ തേടുന്നതെന്നും സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

‘കേരള പൊലീസിനെ വിശ്വാസമില്ല. അതുകൊണ്ടാണ് കേന്ദ്ര സംരക്ഷണം ആവശ്യപ്പെട്ടത്. പൊലീസ് ഉന്നതന്‍ തട്ടിപ്പുകാരനുമായി മണിക്കൂറുകളോളം സംസാരിച്ചതെന്തിനാണ്. എ.ഡി.ജി.പി വിജയ് സാഖറെ ഷാജ് കിരണിനെ കണ്ടതെന്തിന്. അദ്ദേഹം എനിക്കുള്ള സന്ദേശവുമായി തട്ടിപ്പുകാരനെ പറഞ്ഞയച്ചു. എന്താണ് ഇതിന്റെ അര്‍ത്ഥം. നാല് മണിക്കൂറോളം എ.ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തിയിട്ടാണ് അയാള്‍ എത്തിയത്. കേരള പൊലീസ് എന്നെ സംരക്ഷിക്കുമെന്ന് കരുതുന്നില്ല’- സ്വപന പറഞ്ഞു.

കൂടെയുള്ളത് ഗാര്‍ഡ്സ് അല്ലെന്നും പേഴ്സണല്‍ അസിസ്റ്റന്റുമാരാണെന്നും സ്വപ്ന പറഞ്ഞു. ഫിക്സ് വന്ന് വീഴുമ്പോള്‍ പിടിക്കാന്‍ ആരെങ്കിലും വേണ്ടെയെന്നും പരിഹാസരൂപേണ സ്വപ്ന മാധ്യമങ്ങളോട് ചോദിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!