സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ ഇല്ലാതെ ബി.ജെ.പി. ഭാരവാഹിയോഗം വിളിച്ചതിൽ നേതാക്കൾക്കിടയിൽ അമർഷം.ഗൂഗിള്‍ മീറ്റ് വഴിയാണ് ഭാരവാഹിയോഗം വിളിച്ചത്. എന്നാല്‍ എവിടെ നിന്ന് വേണമെങ്കിലും കെ സുരേന്ദ്രന് യോഗത്തില്‍ പങ്കെടുക്കാമെന്നിരിക്കെ അദ്ദേഹത്തിന്റെ അഭാവത്തില്‍ യോഗം ചേര്‍ന്നതാണ് നേതാക്കള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്. അതൃപ്തരായ രണ്ട് ജനറല്‍സെക്രട്ടറിമാര്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നു.ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്ന് സംഘടനാ സെക്രട്ടറിയാണ് ഭാരവാഹി യോഗത്തിന് നേതൃത്വം നല്‍കിയതെന്നും അധ്യക്ഷനോ ഉദ്ഘാടകനോ ഒന്നുമില്ലാതെയാണ് യോഗം ചേര്‍ന്നതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമായും ജൂണ്‍ 16 മുതല്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന സമര പരിപാടികളാണ് ചര്‍ച്ചയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുരേന്ദ്രന് ഇല്ലാതെ ബിജപി ഭാരവാഹി യോഗം;പ്രതിഷേധം

